ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 139 —

ണ്ടു . ശംഖിൽ മാത്രം മൂവായിരത്തി
ൽ അധികം ചെറിയ കൎണ്ണേന്ദ്രിയ
മജ്ജാതന്തുക്കളും ശാഖകളും പലനീ
ളത്തിൽ വ്യാപിച്ചു കിടക്കുന്നു. അത
ല്ലാതേ സൂക്ഷ്മമായി കേൾപാന്ത
ക്കവണ്ണം നേൎമ്മയായ ഉള്ളൂരികൊ
ണ്ടു മൂടപ്പെട്ട ഈ ഗുഹകൾ നിൎമ്മ
ലജലപ്രായമുള്ള ഒരു ദ്രവംകൊണ്ടു
നിറഞ്ഞിരിക്കുന്നു.

*

കേൾപാനായിട്ടു മേല്പറഞ്ഞ വി
ശേഷമായ ഇന്ദ്രിയകരണങ്ങൾ ആ
വശ്യം തന്നേ. അനങ്ങുന്ന ഓരോ വസ്തു ഉൾച്ചെവിയെ കുലുക്കുന്നതിനാൽ
ധ്വനിയും നാദവും ഉളവാകുന്നു. ധ്വനികൾ ചെവിയിൽ എങ്ങിനേ എ
ത്തുന്നു എന്നു ചോദിച്ചാൽ കാററും പൊങ്ങിപ്പുള്ളതായ 14) ഓരോ വസ്തു
വും വായുവിൽ ആടുന്നതിനാൽ തന്നേ. ഒരു കല്ലു വെള്ളത്തിൽ ചാടുന്ന
തിനാൽ വൃത്താകാരമായ ചെറു ഓളങ്ങൾ മേലക്കുമേൽ അകന്നു വ്യാപി
ക്കും പ്രകാരം വസ്തുക്കളുടെ ഇളക്കവും കുലുക്കവും വൃത്താകാരമായി വാ
യുവിൽ പരന്നു കാതിൽ എത്തിയശേഷം ഉൾച്ചെവിയെ ഇളക്കുന്നതി
നാൽ കേൾപാൻ പാടുണ്ടു. എന്നാൽ ആവി വെള്ളം എന്നിത്യാദികളെ
ക്കാൾ ഉറപ്പുള്ള വസ്തുക്കൾ ധ്വനിയെ വേഗത്തിൽ നടത്തുന്നു. അതായ
തു വായുവിനെക്കാൾ വെള്ളം നാലു പ്രാവശ്യവും ഇരിമ്പു പതിനേഴു മട
ങ്ങും വേഗതയിൽ നാദത്തെ കടത്തുന്നു. ദൂരേ ഓടുന്ന കുതിരക്കൂട്ടത്തിന്റെ
യോ വൻതോക്കിൻ വെടിയുടെയോ ശബ്ദത്തെ സ്പഷ്ടമായി കേൾക്കേണ
മെങ്കിൽ ചെവിയെ നിലത്തോടു ചേൎത്തു വെക്കുന്നതിനാൽ ആകുന്നു എ
ന്നു എല്ലാവൎക്കും പരീക്ഷിച്ചറിയാം. ധ്വനി ഒരു വിനാഴികെക്കകം 1100
അടിയും, അഞ്ചു വിനാഴികകൊണ്ടു ഒരുനാഴികയും ദൂരം എത്തുന്നു. എ
ന്നാൽ എപ്പോഴും നേൎക്കുനേരേ ഓടുന്ന നാദത്തിരകൾ ചെല്ലുന്ന വഴി
യിൽ തടഞ്ഞു പോയാൽ അവിടേനിന്നു തള്ളപ്പെട്ടു നേരേ തിരിച്ചു മട
ങ്ങു ന്നതിനാൽ മാറെറാലി ഉണ്ടാകുന്നു.

നാം സാധാരണമായി കേൾക്കുന്ന ധ്വനികൾ ഒരു വിനാഴികയിൽ
100 തൊട്ടു 300ഓളം വട്ടമേ ആടുകയുള്ളു. എന്നാലും ആ സമയത്തു 60,000
പ്രാവശ്യത്തോളം ആടുന്ന എത്രയോ സൂക്ഷ്മമായ ഉച്ചമുള്ള ധ്വനികളെ
യും കൂടേ മാനുഷച്ചെവിക്കു കേൾപാൻ പാടുണ്ടു. മുഴക്കമുള്ള താണ സ്വ


* ൧൩൭–ാം ഭാഗത്തിലേ കീഴേ ചിത്രത്തിലുള്ള C F E ഇവിടേ വലുങ്ങനേ കാണിച്ചിരിക്കു
ന്നു. 14) Elastic.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/75&oldid=189312" എന്ന താളിൽനിന്ന് ശേഖരിച്ചത്