ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

REFUTATION OF "THE DAWN OF SPIRITUAL LIGHT."
ജ്ഞാനോദയപ്രത്യുത്തരം.

കന്യാകുമാരി തുടങ്ങി ഗോകൎണ്ണപൎയ്യന്തം കുടിയിരിക്കുന്ന ഹിന്തുക്കളേ!
നിങ്ങൾക്കിപ്പോൾ അഷ്ടാവധാനിമതഖണ്ഡനവെങ്കിടഗിരിശാസ്ത്രിയാർ
ജ്ഞാനോദയം എന്ന ഒരു പുസ്തകത്തെ അച്ചടിച്ചു പ്രസിദ്ധം ചെയ്തത്
ഞങ്ങൾക്കും കാണായ് വന്നു അയാളുടെ ഈ ജ്ഞാനോദയം അച്ചടിപ്പിച്ചു
പ്രസിദ്ധമാക്കാനുള്ള ബുദ്ധി അദ്ദേഹത്തിനു എവിടേനിന്നു കിട്ടി? അ
വരുടെ മാൎഗ്ഗാചാൎയ്യനായ വ്യാസനിൽനിന്നോ പരാശരനിൽനിന്നോ വ
സിഷ്ഠനിൽനിന്നോ സ്വായംഭുവൻമനുവിൽനിന്നോ അല്ല ജൈമിനി
കപിലൻ എന്നീവകക്കാരിൽനിന്നോ ഹിന്തുക്കളുടെ യാതൊരു പണ്ഡിത
രിൽനിന്നോ കിട്ടിയതല്ലല്ലോ. ഇംഗ്ലിഷാധികാരം ഇവിടേ വരുന്നതിന്നു
മുമ്പേയുള്ള ഏതൊരു കാലത്തിൽ ഏതൊരു ഹിന്തുഗ്രന്ഥം അച്ചടിച്ചു
പ്രസിദ്ധം ചെയ്തിട്ടുണ്ടു? അങ്ങിനേയില്ലെങ്കിൽ താൻ അജ്ഞാനികളെ
ന്നും ദുൎബ്ബലന്മാരെന്നും ധിക്കരിച്ചു പറയുന്ന യുരോപ്യരിൽനിന്നല്ലയോ
ഈ വിദ്യ പഠിച്ചതു. അങ്ങിനേ ആയാൽ തന്റെ ഈ പ്രബന്ധം പ്രസി
ദ്ധപ്പെടുത്തുന്നതിന്നു ആധാരമായ യുരോപ്യവിദ്യയോടു താൻ കെട്ടപ്പെട്ട
വനായല്ലോ. എന്നാൽ കെട്ടിയ മരത്തോടു കുത്തുന്നതു ഏതു മൃഗത്തിന്നു
പററിയതു? പോത്തിന്നല്ലയോ. എന്നാൽ ഈ ശാസ്ത്രിയാർ ഒരു പോത്താ
യ്പോകുന്നതു വലിയ സങ്കടം ദൈവസാദൃശ്യത്തിൽ ഉണ്ടാക്കപ്പെട്ട മനുഷ്യ
ൻ ഒരു ഹീനമൃഗമായി തീരുന്നതു എത്ര പരിതപിക്കപ്പെടത്തക്കകാൎയ്യം.

2-ാമതു. ഈ ആൾ തൻ ജ്ഞാനോദയം എന്ന പുസ്തകത്തിന്റെ
ആരംഭത്തിൽ എഴുതിയ ഒരു ശ്ലോകത്തിൽ ഭൂതനാഥന്റെ മകനായ ഗ
ണനാഥനോടു ഹിന്തുമതത്തിന്റെെ വെളിച്ചംകൊണ്ടു കേരളത്തിലേ ഇ
രുട്ടു നീങ്ങിപ്പോകേണമെന്നും ക്രിസ്തുമതത്തിന്റെ വെളിച്ചം അസ്തമിച്ചു
പോകേണമെന്നും അപേക്ഷിച്ചിരിക്കുന്നു. ആ അപേക്ഷ ഒരിക്കലും സാ
ധിക്കാത്ത ഒരു കാൎയ്യം. താൻ ആരോടപേക്ഷിച്ചുവോ ആ ഗണനാഥ
ന്നെങ്കിലും തനിക്കെങ്കിലും കഴിയാത്ത കാൎയ്യം അത്രേ. എന്നാൽ തനി
ക്കെത്താത്ത കാൎയ്യത്തെ കുറിച്ചു നഷ്ടം തിരിയുന്നതിനെക്കൊണ്ടു ഞങ്ങ
ൾക്കു എത്ര ദുഃഖം.

3-ാമതു. ഇദ്ദേഹം തന്റെ വാക്കുകളെ ഉറപ്പിപ്പാനായി എടുത്തു പറ
യുന്ന ഉപനിഷദ്വാക്യങ്ങൾ മുഴുവനും താൻ പഠിച്ചിട്ടുണ്ടോ ? അല്ല അ
വററിൽ ഏതാനും അഭ്യസിച്ചിട്ടുണ്ടോ? അല്ലെങ്കിൽ ഈ ഉപനിഷദ്വാക്യ
ങ്ങൾ പണ്ടു ശൈവന്മാർ വൈഷ്ണവന്മാരോടു തൎക്കിക്കേണ്ടതിന്നു എഴുതി
യ വല്ല എഴുത്തുകളിൽനിന്നു താൻ എടുത്തെഴുതിയതോ ? എങ്ങിനേ ആ
യാലും കൊള്ളാം ആ ഉപനിഷത്തുകളിൽ അതിനെ ഉണ്ടാക്കിയവരുടെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/8&oldid=189180" എന്ന താളിൽനിന്ന് ശേഖരിച്ചത്