ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 182 —

മുത്തഛ്ശൻ: അവൻ ഇനി ഒരു മാസം ഞങ്ങളോടു കൂടെ പാൎത്തെ
ങ്കിൽ കൊള്ളായിരുന്നു.

സായ്പു: പാൎക്കാം, ഒരു മാസം കഴിഞ്ഞാൽ വിദ്യാശാലയിലേ വിടുതൽ
തീരും, പുതിയ കുട്ടികളെ ചേൎക്കുന്ന സമയം അതു തന്നേ. എന്നാൽ ഒരു
മാസം കഴിഞ്ഞശേഷം നീ വരുമല്ലോ എന്നു സായ്പു എന്നോടു പറഞ്ഞു.
മാതമ്മയും ചെറിയ തിമ്പിയുമായി ഞങ്ങളോടു വിടവാങ്ങി തോണിയിൽ
കയറിപ്പോകയും ചെയ്തു.

ആ മാസം പലവിധവിചാരങ്ങളും ഒരുക്കങ്ങളുംകൊണ്ടു കഴിഞ്ഞു
പോയി. രാത്രിതോറും ഞങ്ങൾ മൂവരും കാവലറയിൽ കൂടി ഇരുന്നു, വരു
ന്ന കാലത്തെ കുറിച്ചു സംസാരിക്കും. പകലിൽ ഞാൻ ഞങ്ങളുടെ ചെ
റിയ തുരുത്തിയിൽ എങ്ങും സഞ്ചരിച്ചു എല്ലാ ഇടങ്ങളെയും നോക്കി: ഹാ
എന്റെ ഈ ജന്മഭൂമിയെ വിട്ടു അങ്ങുള്ള മഹാലോകത്തിൽ അകപ്പെട്ടാ
റേ എങ്ങിനെ ജീവിക്കും, എന്നു ഞാൻ വിചാരിച്ചു ക്ലേശിക്കും.

ദേവിസ്‌സായ്പു ഞങ്ങളെ കാണ്മാൻ വന്ന നാൾ മുതൽ വീട്ടിൽ ഒരു
വലിയ മാറ്റം സംഭവിച്ചിരുന്നു. മുത്തഛ്ശൻ ഞങ്ങളോടു കൂടെ ദൈവവ
ചനത്തെ വായിച്ചു വിവരിക്കയും പ്രാൎത്ഥിക്കയും കൎത്താവിന്റെ നാളിനെ
ശുദ്ധമായി ആചരിക്കയും ചെയ്യുന്നതു നടപ്പായി വന്നു. പഴയകാൎയ്യം ക
ഴിഞ്ഞു സകലവും പുതുതായി തീൎന്നു എന്നേ മുത്തഛ്ശനെ കുറിച്ചു പറയേ
ണ്ടു. മുമ്പേത്തതിൽ അധികം ഞാൻ അവനെ സ്നേഹിച്ചു; പിരിഞ്ഞു
പോകുന്നതിൽ എനിക്കു വളരേ സങ്കടം തോന്നി. അഛ്ശൻ വന്നില്ലെങ്കിൽ
നിങ്ങളെ വിടുവാൻ പാടില്ലായിരുന്നു, എന്നു ഞാൻ ഒരു ദിവസം അവ
നോടു പറഞ്ഞതിനു: നിന്റെ അഛ്ശൻ വന്നില്ലെങ്കിൽ നിന്നെ അയപ്പാൻ
എനിക്കു കഴിവില്ലായിരുന്നു. കൎത്താവു സകലത്തെയും മഹത്വത്തോടേ
നടത്തിച്ചു ഇനിയും നടത്തിക്കും എന്നു അവൻ പറഞ്ഞു.

ദ്വീപിനെ വിട്ടു പോകേണ്ടുന്ന ദിവസം എത്തിയപ്പോൾ പിതാക്ക
ന്മാർ ഇരുവരും എന്നെ ആശീൎവ്വദിച്ചു തീക്കപ്പലിലാക്കിയാറേ: എൻമക
നായ ആലിക്കേ, പാറമേൽ ഉറെച്ചു നില്ക്ക എന്നു മുത്തഛ്ശൻ ചൊല്ലി
എന്നെ പറഞ്ഞയച്ചു.

എന്റെ മുത്തഛ്ശന്റെ ഈ ഒടുവുള്ള വാക്കു എന്റെ ഓൎമ്മ ഒരു നാ
ളും വിടരുതേ. സമാപ്തം.


XII. SPIRIT AND LANGUAGE.

൧൨. ആത്മാവും തദ്വ്യാപനഭാഷയും.

I. ദേഹവും അതിന്റെ അവസ്ഥയും എത്രയും അത്ഭുതമുള്ളതെ
ങ്കിലും അതിനെ താങ്ങി ജീവിപ്പിക്കുന്ന ആത്മാവു ഉത്തമമായതത്രേ. ആ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/90&oldid=189339" എന്ന താളിൽനിന്ന് ശേഖരിച്ചത്