ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 186 —

THE SECOND ADVENT OF OUR LORD JESUS CHRIST.

നമ്മുടെ കൎത്താവായ യേശു ക്രിസ്തന്റെ രണ്ടാം വരവു.

(൧൭൩. ആം ഭാഗത്തിൽനിന്നു തുടൎച്ച.)


b.) മേൽപറഞ്ഞ പ്രവാചകരിൽ പലൎക്കും ഓരോ സമയം സഭയു
ടെ ഉപകാരത്തിന്നു ഭാവ്യാദികളെ കുറിച്ചു ദിവ്യവെളിപ്പാടുകൾ ഉണ്ടായി
രുന്നു. "ആഗാബ് എന്നു പേരുള്ളവൻ എഴുനീറ്റു പ്രപഞ്ചം എങ്ങും
മഹാക്ഷാമം ഉണ്ടാകും എന്നു ആത്മാവിനാൽ സൂചിപ്പിച്ചു (നട.൧൧,
൧൮.)" എന്നും അദ്ദേഹം "ഈ അരക്കെട്ടുടയവനെ യരുശലേമിൽ യഹൂദ
ന്മാർ ഇപ്രകാരം കെട്ടി ജാതികളുടെ കൈയിൽ ഏല്പിക്കും എന്നു വിശു
ദ്ധാത്മാവു അരുളിച്ചെയ്യുന്നു (നട.൨൧,൧൨.)" എന്നും "വിശുദ്ധാത്മാവു പ
റഞ്ഞു: ഞാൻ ബൎന്നബാ ശൌൽ എന്നവരെ വിളിച്ചാക്കിയ പണിക്കാ
യിട്ടു അവരെ എനിക്കു വേൎത്തിരിപ്പിൻ (നട.൧൩,൨.)" എന്നും "ഞാൻ
ആത്മാവിനാൽ.... യാത്രയാകുന്നതു ചങ്ങലകളും ഉപദ്രവങ്ങളും എ
ന്നെ കാത്തിരിക്കുന്നു എന്നു വിശുദ്ധാത്മാവു നഗരം തോറും സാക്ഷ്യം ത
രുന്നതല്ലാതെ അവിടെ എനിക്കു തട്ടുവാനുള്ളവ അറിയാതെ കണ്ടാകുന്നു
(നട. ൨൦,൨൨.൨൩.)" എന്നും യരുശലേമിൽ കരേറിപ്പോകൊല്ല എന്നു
ആത്മമൂലമായിപറഞ്ഞു (സ്വന്തഅഭിപ്രായത്തെയും ചേൎത്തു!) നട.൨൧,
൪.) എന്നും മറ്റും ഉണ്ടല്ലോ. ആ പ്രവാചകന്മാർ ആത്മമൂലമായി പ
റഞ്ഞ അരുളപ്പാടുകളെ നോക്കിയാൽ അവ സഭയുടെ തൽക്കാലപ്രയോജ
നത്തിന്നായിട്ടും പിൻകാലങ്ങൾക്കു ആത്മാവിൻ വ്യാപാരസാക്ഷിക്കായി
ട്ടും അല്ലാതെ ഉപദേശസംബന്ധമുള്ളവയല്ല എന്നൂഹിപ്പാൻ ഇടയുണ്ടു.
സഭെക്കു ആത്മജീവൻ ഏറുന്ന കാലങ്ങളിലും പുതുക്കം വന്ന സമയങ്ങ
ളിലും വിശുദ്ധാത്മാവു ദീൎഘദൎശനങ്ങളെക്കൊണ്ടു പ്രവൃത്തിച്ചു എന്നു വി
ചാരിപ്പാൻ ഇടയുണ്ടു (തിട്ടമായി പറയുന്നില്ലേ), അവസാനകാലങ്ങളുടെ
കഷ്ടം ഉപദ്രവം മുതലായവറ്റിൽ ഉണ്ടാകും എന്നു വിചാരിക്കുന്നു. ആ
കയാൽ ആത്മാവിനെ പൊലിയായ്വിൻ പ്രവചനങ്ങളെ ധിക്കരിയായ്വിൻ
സകലത്തെ ശോധന ചെയ്വിൻ നല്ലതിനെ മുറുക പിടിപ്പിൻ (൧തെ
സ്സ. ൫, ൨൦. ൨൧.).

c.) എന്നാലും സത്യപ്രവാചകന്മാരെ അറിവാനും കള്ളപ്രവാചക
രിൽനിന്നു സൂക്ഷിച്ചിരിപ്പാനും ആവശ്യമാകയാൽ ദൈവം "ആത്മാക്കളെ
വകതിരിവുകൾ" (൧കൊ. ൧൨. ൧൦) കൊടുത്തതു "മറ്റേവർ വക തിരി
ക്കുക (൧കൊ. ൧൨, ൧൯)" എന്നു ആജ്ഞാപിച്ചു. അതു കൂടാതെ "സ
കലത്തെ ശൊധന ചെയ്വിൻ നല്ലതിനെ മുറുക പിടിപ്പിൻ (൧ തെസ്സ.
൫, ൧൯, ൨൦.)" എന്നും "എല്ലാ ആത്മാവിന്നും വിശ്വസിക്കാതെ ആത്മാ
ക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്വിൻ കള്ളപ്രവാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/94&oldid=189347" എന്ന താളിൽനിന്ന് ശേഖരിച്ചത്