ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 187 —

ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിട്ടുണ്ടല്ലോ (൧യോ. ൪, ൧.
൨.)" എന്നും "ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാൻ നോക്കുവിൻ (മ
ത്ത. ൨൪, ൪)" എന്നും "കള്ളപ്രവാചകർ പലരും ഉദിച്ച് അനേക
രെ തെറ്റിക്കും (മത്ത. ൨൪,൧൧)" എന്നും മറ്റും കല്പിച്ചു കിടക്കുന്നതു മ
റക്കരുതേ. പഴയ നിയമത്തിൽ ൫മോ. ൧൩, ൧; ൧൮, ൯—൨൨. യശ.
൯,൧൫. ഇത്യാദികൾ ഉണ്ടല്ലോ.

d.) യേശു ക്രിസ്തന്റെ രണ്ടാം വരവിനെക്കൊണ്ടുള്ള ചെറുപുസ്തക
ത്തെ എഴുതിയവർ എങ്ങനേത്തവർ?

a. ജോൻ ജൂസ്തുസ്സ് എന്ന പുരുഷന്റെ തെറ്റുകളെയും വഞ്ചനങ്ങ
ളെയും ഏഴകോഴകളെയും ശാസിച്ചു ൧൮൮,൧ ഒക്തോബ്ര ൨–ാം൹ നു കൎത്താ
വു പ്രത്യക്ഷനാകും എന്നദ്ദേഹത്തിന്റെ ദീൎഘദൎശനത്തെ നമ്പുന്നില്ല
എന്നു പറഞ്ഞതു ശരിതന്നേ. അനുഭവം അവൎക്കു അനുകൂലമായി നി
ല്ക്കുന്നു.

b. എന്നാൽ ൧൮൮൧ ആമതിൽ കൎത്താവു വരുന്നു എന്നു തങ്ങൾ പ
റയുന്നതു തെറ്റു. എങ്ങനെ എന്നാൽ: അവരുടെ സങ്കല്പിതത്തെ ശേ
ഷം പേർ വിശ്വസിക്കേണ്ടതിനു ഷിപ്തൻ അമ്മയുടെ അമ്മായ്ശാസ്ത്രവും
മിസ്രയിലേ സ്തംഭസാക്ഷികളും തങ്ങളുടെ ഇടയിലുള്ള അനേകരുടെ ദീ
ൎഘദൎശന അശരീരിവാക്കു സ്വപ്നാദികളെയും പ്രമാണമാക്കിക്കൊണ്ടു ത
ങ്ങൾ സത്യപ്രവാചകർ എന്നു സിദ്ധാന്തിച്ചു "വാനവും ഭൂമിയും ഒഴി
ഞ്ഞു പോകും എന്റെ വചനങ്ങൾ ഒഴിഞ്ഞു പോകയും ഇല്ല താനും
മത്ത. ൧൪, ൩൫" എന്ന കൎത്താവിന്റെ വചനത്താൽ തങ്ങളുടെ കള
വിനെ ഉറപ്പിക്കാൻ നോക്കുന്നു. ഷിപ്തൻ അമ്മ ൧൪൮൮ ജൂലായി ൬–ാം
൹ യൊൎക്ക്ഷർ എന്ന നാട്ടിൽ ജനിച്ച ഇംഗ്ലിഷ്ക്കാരത്തി. അവളുടെ അ
മ്മായിശാസ്ത്രത്തിൽ പലൎക്കു താൽപൎയ്യം ആകകൊണ്ടു ഏകദേശം എട്ടു
വൎഷം മുമ്പേ അവളുടെ പാട്ടിനു നല്ല സമാപ്തിവേണം എന്നൊരുത്തൻ
വിചാരിച്ചു വിനോദത്തിൽ കളിച്ചും കൊണ്ടു ൧൮൮൧ ആമതിൽ ലോകാ
വസാനം ഉണ്ടാകും എന്നു ശ്ലോകം കെട്ടിക്കൂട്ടിച്ചേൎത്തതു ഈയിടേ ഏറ്റു
പറഞ്ഞ പ്രകാരം (Public Opinion) മുതലായ ഇംഗ്ലിഷ് പത്രികകളിൽ
വായിക്കാം. എങ്ങനെ ആയാലും വിശുദ്ധാത്മാവിനു അമ്മായ്ശാസ്ത്രവും
മിസ്രിസ്തംഭങ്ങളും കൊണ്ടു ആവശ്യമില്ല ഇവരെ സാക്ഷ്യത്തിനായി വി
ളിപ്പാൻ ബുദ്ധിമുട്ടുന്നതുമില്ല. എഴുത്തുകാരുടെ സ്വപ്നാദികൾ ഒരു പക
രുന്ന വ്യാധികണക്കേ ആറുവൎഷകാരെ ബാധിച്ചു കൊണ്ടു അവർ ചതി
പ്പെട്ടവരും ചതിക്കുന്നവരുമായി തീൎന്നു. തങ്ങളുടെ പൊള്ളും പൂളവും മ
റ്റവർ അംഗീകരിക്കേണ്ടതിനു അവറ്റെ കൎത്താവിൻ ഒരു വചനത്താൽ
ഉറപ്പിക്കുന്നത് എന്തൊരു ധാൎഷ്ട്യം. കരുണയിൽ സമ്പന്നനായ ദൈവം

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-8_1881.pdf/95&oldid=189349" എന്ന താളിൽനിന്ന് ശേഖരിച്ചത്