ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 7 —

ലും ഹാ കഷ്ടം! രോമൎക്കു ഈ ആയുധങ്ങൾ കിട്ടിയ ശേഷം എന്തൊരു
ആജ്ഞ പുറപ്പെടുവിച്ചെന്നാൽ: "ഞങ്ങൾ നിങ്ങളുടെ നഗരത്തെ സം
ഹരിപ്പാൻ മുതിൎന്നുപോയതു കൊണ്ടു നിങ്ങൾ അതിനെ വിട്ടു എങ്ങിനെ
എങ്കിലും സമുദ്രത്തിൽനിന്നു 12 നാഴിക ദൂരത്തിലുള്ള വേറെ ഒരു സ്ഥല
ത്തിൽ കുടിയേറി പാക്കേണം" എന്നത്രേ.

കൎത്ഥാഗരുടെ നിരാശയെ വിവരിച്ചു കൂടാ! എല്ലാ നിവാസികളുടെ
കരച്ചിലും അട്ടഹാസവും പട്ടണത്തെ നിറെച്ചു പോന്നു. എന്നിട്ടും ഇ
ത്രോളം അനുസരിക്കാതെ തങ്ങളുടെ മനോഹാരമായ പ്രിയനഗരത്തെ
മരണപൎയ്യന്തം കാത്തു രക്ഷിക്കേണം എന്നതിൽ എല്ലാവരും സമ്മതിച്ചു.
ക്ഷണത്തിൽ അവർ എല്ലാ വാതിലുകളെ അടെച്ചു പുരുഷന്മാരും സ്ത്രീ
കളും രാപ്പകൽ പുതിയ ആയുധങ്ങളെ ഉണ്ടാക്കുവാൻ തുടങ്ങി. ക്ഷേത്ര
ങ്ങളിൽനിന്നു പോലും അവർ ലോഹം എടുത്തു അതിനെക്കൊണ്ടു വാൾ
കുന്തം തുടങ്ങിയുള്ളവറ്റെ ഉണ്ടാക്കി. വില്ലുകളുടെ ഞാണിന്നായി സ്ത്രീ
കൾ തങ്ങളുടെ തലമുടിയെ കൊടുത്തു. നിരാശയിൽ അകപ്പെട്ട 700,000
ആളുകൾ ഉറപ്പുള്ള പട്ടണത്തെ കാത്തു രക്ഷിക്കുന്നെങ്കിൽ നഗരത്തെ പി
ടിക്കുന്നതു അല്പമായ കാൎയ്യം അല്ല.

ചില വൎഷത്തോളം രോമർ പട്ടണത്തെ വെറുതെ വളഞ്ഞ ശേഷം
ഒടുക്കം പണ്ടു ഹനിബാലിനെ ജയിച്ച ആ സ്കിപിയൊന്റെ പൌത്രനാ
യ സ്കിപിയൊൻ അഫ്രിക്കാനൻ എന്ന സമൎത്ഥനായ സേനാപതി സൎവ്വ
ബലങ്ങളോടെ പട്ടണത്തെ അതിക്രമിക്കുന്നതിനാൽ അതിനെ പിടിച്ചു.
പട്ടണത്തിൽ പ്രവേശിച്ച ശേഷം പോലും ആറു ദിവസങ്ങൾക്കകം ഓ
രോ തെരുവീഥിയെയും വീട്ടിനെയും പ്രത്യേകമായി അതിക്രമിച്ചു പിടി
ക്കേണ്ടി വന്നു. രണ്ടു പക്ഷക്കാർ ആ ദിവസങ്ങളിൽ ചെയ്ത സാഹസ
വും കാണിച്ച ക്രൂരതയും വിവരിച്ചു കൂടാ. ഏഴാം ദിവസത്തിൽ മാത്രം
രോമർ പ്രധാനകോട്ടയെ കൈക്കലാക്കുന്നതിനാൽ തങ്ങളുടെ പ്രവൃത്തി
യെ തീൎത്തു. ആ കോട്ടയുടെ സേനാപതിയാകുന്ന ഹസ്ത്ര്‌ബെൽ വരുവാ
നുള്ള നാശത്തെ കണ്ടപ്പോൾ അവൻ ഗൂഡമായി സ്കിപിയൊന്റെ അ
രികെ ചെന്നു അഭയം ചൊല്ലി ശേഷിക്കുന്നവരുടെ രക്ഷെക്കായി അപേ
ക്ഷിച്ചു. സ്കിപിയൊ അവനോടു കൂടെ പാളയത്തിൽനിന്നു പുറപ്പെട്ടിട്ടു
ആ സേനാപതി തന്റെ കാല്ക്കൽ കുത്തിരിപ്പാൻ കല്പിച്ച ശേഷം അ
ങ്ങിനെ അവനെ കോട്ടയിലുള്ളവൎക്കു കാണിച്ചു. ഇവർ അതു കണ്ട ഉട
നെ കോട്ടെക്കും ക്ഷേത്രത്തിന്നും തീക്കൊടുത്തു. പെട്ടന്നു കോട്ടയുടെ വക്ക
ത്തു രണ്ടു കുട്ടികളെ വഹിക്കുന്ന സേനാപതിയുടെ ഭാൎയ്യ വന്നു ഉറച്ച ശ
ബ്ദത്തോടെ ഭൎത്താവിനെ തന്റെ ഭീരുത്വത്തിൻ നിമിത്തം ശാസിച്ച ശേ
ഷം അവൾ കുട്ടികളെ കൊന്നു താൻ ക്ഷേത്രത്തിൽനിന്നു ഉജ്ജ്വലിക്കുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/11&oldid=190137" എന്ന താളിൽനിന്ന് ശേഖരിച്ചത്