ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

അഗ്നിയിൽ ചാടിക്കളകയും ചെയ്തു. പട്ടണത്തെ ചുറ്റി നടക്കേണ്ടതി
ന്നു 6 മണിക്കൂർ വേണം, ഈ വലിയ നഗരം 17 ദിവസത്തോളം കത്തിയ
ശേഷം മാത്രം ഭസ്മമായി പോയിട്ടുള്ളു. ഇവ്വണ്ണം 500 സംവത്സരങ്ങളോ
ളം സമുദ്രത്തെ ഭരിച്ച ഈ മഹത്വമുള്ള പട്ടണം തീയിൽ നശിച്ചു പോ
കുന്നതു സ്കിപിയൊൻ കണ്ടപ്പോൾ കണ്ണുനീർ വാൎത്തു ഒരു സ്നേഹിതനോടു
"ഇതിൽ ഞാൻ എന്റെ പട്ടണത്തിന്റെ വിധിയും അന്തവും കാണു
ന്നു" എന്നു പറഞ്ഞു പോൽ.

THE PROMISE OF A LORD.

ഒരു മഹാൻ ചെയ്ത വാഗ്ദത്തം.

(From the German.)

ദൈവരാജ്യവേലെക്കു തങ്ങളെത്തന്നെ ഏല്പിച്ചുകൊടുത്ത ഇംഗ്ലിഷ്
പ്രഭുകളിൽവെച്ചു "ലോൎദ്ദ് കോംഗ്ലതൊൻ" എന്നവർ'ഒട്ടും ചെറിയവനല്ല.
ഭക്തികാൎയ്യത്തിൽ ഈ മഹാന്റെ പേർ ഓരോ വൎത്തമാനപത്രം മൂലം എ
ങ്ങും ശ്രുതിപ്പെടാതിരുന്നവനായിരുന്നാലും ക്രിസ്തസ്നേഹത്താൽ മുറ്റും
നിൎബ്ബന്ധിക്കപ്പെട്ടവനായിരുന്നു. ഇദ്ദേഹം "ജോൻ ബൎന്നൽ" എന്ന നാ
മധേയം പൂണ്ടു പുറപ്പെട്ട ബഗ്ദാദ്ദ് ഇന്ത്യ എന്നീ സ്ഥലങ്ങളിലും പിന്നെ
ലൊണ്ടൊൻ മുതലായ പട്ടണങ്ങളിലും അവിശ്വാസികളോടും ദരിദ്രരോ
ടും സുവിശേഷം അറിയിച്ചു പോന്നു. എന്നാൽ താൻ വാക്ക്സാമൎത്ഥ്യമുള്ള
വനല്ലായ്കയാൽ തനിക്കുള്ള ഗ്രഹിപ്പിപ്പാൻ മനസ്സുള്ളതിനെ സൂക്ഷ്മമായി
മറ്റുള്ളവരോടു പറഞ്ഞു ബോദ്ധ്യം വരുത്തുവാൻ ബഹുപ്രയാസം എന്ന
റികകൊണ്ടു ഒരു നാൾ വളരേ ദുഃഖിച്ചു നിന്നു ആലോചിച്ചതെന്തെന്നാൽ:
"ഞാൻ വല്ല ദയാകരമായ ക്രിയകൊണ്ടു എന്റെ കുടിയാന്മാൎക്കു പിടിക്കു
ത്തക്കതും എന്നും മറപ്പാൻ കഴിയാത്തതുമായ ഒരു ഉപദേശം കഴിച്ചു, അ
തിനാൽ തന്നെ ഗ്രഹിപ്പിക്കയും ചെയ്യാം".

ഒരു നാൾ വലിയ ആലോചനസഭായോഗം പിരിഞ്ഞു പോയശേഷം
താൻ തന്റെ കോവിലകത്തേക്കു പോയി; പിറ്റേ ദിവസം കുടിയാന്മാർ
പാൎക്കുന്ന ഗ്രാമത്തിലെ പല സ്ഥലങ്ങളിലും കോവിലകപുരഗോപുരങ്ങ
ളിലും താൻ പതിപ്പിച്ച പരസ്യമാവിതു:

"ഏവരും അറിവൂതാക!
"ഇന്ന മാസത്തിലെ ഒന്നാം തിയ്യതി രാവിലെ 9 മണിതുടങ്ങി 12 മണിസമയം വരെ
"കോംഗ്ലതോൻ പ്രഭുവും അവരുടെ മേനോനും അവരുടെ ആഫീസിൽ (കൊട്ടാരത്തിൽ) ഉ
"ണ്ടാകും. ആ സമയത്തിന്നകം അവർ അവിടെ പാട്ടം അടപ്പാൻ വകയില്ലാത്ത തങ്ങ
"ളുടെ എല്ലാ കുടിയാന്മാരുടെ വാക്കിനിന്ന സൎവകണക്കും തീൎത്തു കടം ഇളെച്ചു പാട്ടം
"വിട്ടുകൊടുക്കുകയും ചെയ്യും. ഈ നമ്മുടെ വാഗ്ദത്തത്തെ ഉപകാരമാക്കുവാൻ മനസ്സുള്ള ഏ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/12&oldid=190139" എന്ന താളിൽനിന്ന് ശേഖരിച്ചത്