ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 11 —

പ്പിച്ചതു പെരുത്തു നാളായിരിക്കണം, എന്നാൽ അതിൽ പ്രഭുവിന്റെ
പേരും മുദ്രയും ഉണ്ടല്ലോ; കാൎയ്യം നിശ്ചയം തന്നെ. വാ, ഇപ്പോൾ ന
മുക്കു കടം വീട്ടി ചാവാൻ ദൈവം തുണച്ചു" എന്നു അതിസന്തോഷ
ത്തോടെ പറഞ്ഞു കൊണ്ടു ഭാൎയ്യയുടെ കയ്യും പിടിച്ചു അകായിയിൽ പ്ര
വേശിപ്പാൻ പുറപ്പെട്ടു.

അതു കണ്ടിട്ട മുഖപരിചയമുള്ളൊരുവൻ: "നല്ലതു മൂപ്പരേ, നിങ്ങൾ
മടങ്ങി വരുമ്പോൾ പരമാൎത്ഥം അറിയിക്കണേ" എന്നും, അതു കേട്ട മ
റ്റൊരുത്തൻ ഇളിച്ചുകാട്ടി പരിഹാസത്തോടെ: "കിഴവന്നു നന്മ വരട്ടെ"
എന്നും പറഞ്ഞതു വൃദ്ധൻ ശ്രദ്ധിക്കാതെ ധൈൎയ്യത്തോടെ പ്രവേശിച്ചു
പോന്നു.

അകത്തു ചെന്നപ്പോഴോ പ്രഭുവും മേനോനും മാത്രം ഇരിക്കുന്നതു ക
ണ്ടു. തന്ത തന്റെ കണക്കോല കയ്യിൽ പിടിച്ചു കുനിഞ്ഞൊന്നു കൂപ്പി
മേശയുടെ മേൽ വെച്ചുംകൊണ്ടു: "യജമാനനവൎകളേ, ഇതെന്റെ കടങ്ക
ണക്കാകുന്നു; എനിക്കു വക ഒന്നുമില്ല. ഞങ്ങൾ രണ്ടാളും ഇതുവരെ ധൎമ്മ
സത്രത്തിൽ പാൎത്തു ഉപജീവിച്ചു. എന്നാൽ കടം കൂടാതെ മരിപ്പാൻ പാ
ടുണ്ടെങ്കിൽ ഇനിയും അവിടത്തിൽ തന്നെ പാൎത്തുകൊള്ളാമായിരുന്നു"
എന്നു പറഞ്ഞു. അതിന്നു യജമാനൻ: "ഞാൻ നിങ്ങളുടെ കടങ്ങളെ
തീൎത്തു തരുമെന്നതു എന്തുകൊണ്ടു നിശ്ചയിച്ചു വിശ്വസിക്കുന്നു"? "എന്നു
ചോദിച്ചാറേ തന്ത: അതിന്റെ ഹേതു എന്തെന്നു ഞാൻ അറിയുന്നില്ലെ
ങ്കിലും യജമാനൻ അവർകൾ വാഗ്ദത്തം ചെയ്ത കുറ്റി എനിക്കു കിട്ടി;
അതോ, താങ്കളുടെ ഒപ്പും മുദ്രയും ഉള്ള പരസ്യത്താൽ തന്നെ. അതിലുള്ള
വാഗ്ദത്തമത്രേ എന്നെ ധൈൎയ്യപ്പെടുത്തിയതു" എന്നു പറഞ്ഞു.

പ്രഭുവായ കൊംഗ്ലതൊൻ: "ശരി, ഇതു തന്നെ മതി" എന്നു ചൊല്ലി
വേഗം കണക്കു കൂട്ടി ആ സംഖ്യെക്കു ഹുണ്ടികയും എഴുതിച്ച ശേഷം ത
ന്റെ ഒപ്പിട്ടു വൃദ്ധന്റെ കയ്യിൽ ഏല്പിച്ചു. അപ്പോൾ മുതുക്കിഴവൻ ന
ന്ദിപൂണ്ടു വന്ദിച്ചു പിന്നോക്കം വാങ്ങി സന്തോഷവാൎത്ത അയാല്ക്കാരോടും
അറിയിപ്പാൻ വാതിൽക്കൽ ചെന്നാറെ മഹാൻ അവരോടു: "ഇല്ലില്ലാ,
നിങ്ങൾ അവരോടു വാൎത്ത അറിയിക്കരുതു, അവരും എന്റെ വാക്കു വി
ശ്വസിക്കുന്നതു ആവശ്യമാണ", എന്നു ചൊല്ലി ദമ്പതികളെ ഉച്ചവരെ
മറ്റൊരു മുറിയിൽ ആക്കുകയും ചെയ്തു.

ഇതിന്നിടയിൽ മറ്റാരും വരായ്കയാൽ മേനോൻ തന്റെ യജമാന
നോടു ഈ വൃദ്ധരുടെ ജീവിതാവസ്ഥ വിവരിപ്പാൻ തുടങ്ങി. ഇവർ പല
കാലം സുഖജീവനം കഴിച്ചുകൊണ്ടിരിക്കെ കുറ്റംകൂടാതെ അപകടത്തിൽ
വീണു. ദരിദ്രരായി തീൎന്നു എന്നു പ്രഭു ബോധിച്ചശേഷം പാരം കനിവു
തോന്നി അവൎക്കു പാൎപ്പാൻ ഒഴിഞ്ഞ ഒരു കുടിയും കൊടുക്കേണമെന്നു ക
ല്പിച്ചു പോന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/15&oldid=190147" എന്ന താളിൽനിന്ന് ശേഖരിച്ചത്