ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

പുറത്തു നില്ക്കുന്നവരോ: കിഴവന്റെ വരവു കാണായ്കയാൽ മുഖ
ത്തോടു മുഖം നോക്കി "ഇതെന്തെടോ, നേരംപോക്കോ?" എന്നു അന്യോ
ന്യം ചോദിച്ചു തുടങ്ങി. ഉച്ചയും അടുത്തു എങ്കിലും പ്രവേശിപ്പാൻ ആ
ൎക്കും മനസ്സായില്ല. കിണികിണി എന്നു മണി 12 അടിച്ചു തീരുകയിൽ
കിഴവനും കിഴവിയും പുറത്തു വരികയും ചെയ്തു.

"മൂപ്പരേ പണം കിട്ടിയോ? കിട്ടിയോ?" എന്നു നാനാഭാഗത്തിൽനി
ന്നും ചോദ്യം ഉണ്ടായി. വൃദ്ധനോ പ്രഭുവിന്റെ ഒപ്പം മുദ്രയും ഉള്ള ഹു
ണ്ടികയെ എടുത്തു മറ്റവൎക്കു കാട്ടി പൊട്ടിച്ചിരിച്ചു ഒന്നു നിവിൎന്നു: "ഹാ,
ഇതു അംഗ്ലവാണിഭശാലയിലേ ഒരു നോട്ടിന്നു തുല്യമത്രേ" എന്നു പറഞ്ഞു
തന്റെ വഴിക്കു പോകയും ചെയ്തു.

തൽക്ഷണം പ്രഭുവും പുറത്തു വന്നു രഥമേറിയപ്പോൾ എല്ലാവരും
പിന്നാലെ ചെന്നു: "യജമാനനവർകളേ, എന്റെ എന്റെ കടവും തീ
ൎക്കേണമേ! എന്റെ എന്റെ കടഞ്ചീട്ടും ഇതാ, നോക്കിക്കൊള്ളണമേ"!
എന്നു കൂക്കിത്തുടങ്ങിയപ്പോൾ: "സ്നേഹിതന്മാരേ, സമയം തെറ്റി വാതി
ലും അടെക്കപ്പെട്ടു" എന്നു പ്രഭു പറഞ്ഞു രഥമോട്ടുകയും ചെയ്തു.

എന്നാൽ മുപ്പതു വൎഷത്തിൽ അധികമായി തന്നെ പരിചയിച്ചറിഞ്ഞ
കുടിയാന്മാർ തന്റെ വാക്കിനെ പ്രമാണിക്കാതെ ഇരിക്കും എന്നു പ്രഭു എ
ള്ളോളം ഊഹിക്കായ്കയാലും കുടിയാന്മാരുടെ അവിശ്വാസത്താൽ ജന്മി
യെ കള്ളനാക്കുകയാലും ആശ്ചൎയ്യപ്പെട്ടു പോകയും ചെയ്തു.

എന്നാൽ പ്രിയവായനക്കാരാ! ഈ പ്രഭുവിന്നു മേലായ പരമയജമാ
നനെ കുടിയാന്മാർ ആയിരം വൎഷങ്ങളിൽ പരമായിട്ടു തന്റെ കരുണാ
വാഗ്ദത്തങ്ങളെ വിശ്വസിക്കാതേയും ഭാഗ്യദാനങ്ങളെ ചെന്നു വാങ്ങി അ
നുഭവിക്കാതെയും ഇരിക്കുന്നതു കൊടിയ കാൎയ്യമത്രേ, എന്നു ഓൎപ്പാൻ സം
ഗതി വരുമല്ലോ. ആകയാൽ പ്രിയസഖേ, സമയം തെറ്റുംവരേ പുറ
ത്തു നില്ക്കരുതേ!

Rev. J. Knobloch.

MISCELLANEOUS.

പലവിധമായതു.

1. ആരിൽ ആശ്രയിക്കാം എന്നു നോക്കുക ! ഒരു കുറുക്കന്റെ ഒരു മരത്തിന്മേൽ
കുത്തിരിക്കുന്ന എല്ലാ പെടക്കോഴികളോടും പൂവങ്കോഴികളോടും സൎവ്വജന്തുക്കളുടെ ഇടയിൽ
ഉണ്ടാവാനുള്ള ഒരു നിത്യമായ സമാധാനത്തെക്കുറിച്ചു അറിയിച്ചു. അതിൻപ്രകാരം ഇനി മേ
ലാൽ ചെന്നായ്ക്കും ആട്ടിന്നും പിന്നേ കുറുക്കനും കോഴികൾക്കും സ്നേഹവും സഖിത്വവും വരേ
ണം എന്നത്രേ. ഇതിനാൽ കുറുക്കൻ ആ കോഴികളെ ചതിച്ചു അവ മരത്തിൽനിന്നു ഇറങ്ങി
വരുവാൻ തക്കവണ്ണം വശീകരിപ്പാൻ വിചാരിച്ചു താനും. പൂവങ്കോഴിയോ "അതു കേൾപാൻ
എനിക്കു വളരെ സന്തോഷം" എന്നു പറഞ്ഞിരിക്കേ തന്റെ തലയെ പൊന്തിച്ചു നോക്കി. "നീ
എന്തു കാണുന്നു" എന്നു കുറുക്കൻ ചോദിച്ചപ്പോൾ "ഞാൻ ദൂരത്തു നായ്ക്കളോടുകൂടേ വരുന്ന ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/16&oldid=190149" എന്ന താളിൽനിന്ന് ശേഖരിച്ചത്