ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

ളെയും കൊതുകളെയും ഇത്ര വേഗം കണ്ടുപിടിക്കുന്നതു ആശ്ചൎയ്യമല്ലല്ലോ
എന്നു നീ വിചാരിക്കും. എങ്കിലും ഒരു ഈച്ചെക്കു വല്ലവിധേന നാനൂറു
കണ്ണുകൾ ഉണ്ടായാലും വലിയ ചിലന്നിയെയും അതിന്റെ വലയെയും
കാണുകയില്ല എന്നു കേൾക്കുന്നെങ്കിൽ കാൎയ്യം എങ്ങിനേ? അതുകൊണ്ടു
ഒരു കണിയിലോ വലയിലോ കുടുങ്ങാതെ ഇരിക്കേണ്ടതിനു കണ്ണുകൾ
പോരാ ബുദ്ധിയും വിവേകവും കൂടെ വേണം എന്നറിക ! ഈ ചിലന്നി
അതിവേഗതയോടെ രണ്ടു മതിലുകളുടെ നടുവിൽ കെട്ടുന്ന നൂൽ എത്ര
യോ നേരിയതു എന്നിട്ടും കണ്ണുകളെക്കൊണ്ടു കാണ്മാൻ പ്രയാസം തോ
ന്നുന്ന ഓരൊറ്റ നൂൽ എങ്ങിനെ എങ്കിലും ആറായിരം ചെറിയ നൂലുക
ളെക്കൊണ്ടു ഉളവാകുന്നു എന്നു ശാസ്ത്രികൾ നിശ്ചയിച്ചു. അതെങ്ങിനെ
അറിയാം എന്നു ചോദിച്ചാൽ ചിലന്നിയുടെ പിൻഭാഗത്തു ആറു സഞ്ചി
കളുണ്ടു . ഓരോ സഞ്ചിക്കു ഓരായിരത്തിൽ ചില്വാനം ദ്വാരങ്ങൾ ഉണ്ടാ
കുന്നതുകൊണ്ടു ഓരോ ദ്വാരത്തിൽനിന്നു ഒരു നൂൽ പുറപ്പെട്ടിട്ടു ആ ആ
റായിരം നൂലുകൾ ഒന്നായി തീൎന്നശേഷം എത്രയും ഉറപ്പായ നൂലായി ച
മയും. ഇതിന്മേൽ ചിലന്നി പിന്നെയും പൂൎണ്ണ ആശ്രയത്തോടെ കയറു
കയും ഇറങ്ങുകയും ചെയ്യുന്നതു കണ്ടാൽ എത്ര ചെറിയ ജന്തുവിൽ പോ
ലും ഇത്ര വലിയ അതിശയങ്ങളെ തോന്നിക്കയും ഒന്നും മറെക്കാതെ വേ
ണ്ടു ന്ന എല്ലാ കാൎയ്യങ്ങൾക്കായി ചിന്തിക്കയും ചെയ്യുന്ന സൃഷ്ടാവിന്റെ
മഹത്വത്തെയും ജ്ഞാനത്തെയും എപ്പോഴും സ്തുതിക്കേണ്ടതു. ചിലന്നി
കൾ പലമാതിരി ഉണ്ടു. അവയുടെ നൈത്തു വിവിധങ്ങളായി ചിലമാ
തിരി വീടുകളിലും വേറേ തരം വയലുകളിലും പാൎത്തുവരുന്നു. വിലാത്തി
യിൽ വസന്തകാലത്തിൽ ചിലപ്പോൾ ആകാശം വെളുത്ത നൂൽകൊണ്ടു
നിറഞ്ഞിരിക്കുന്നു. മരങ്ങളിന്മേലും ആളുകളുടെ തൊപ്പിയിന്മേലും അതു
കിട്ടും; അതെന്തെന്നു ആളുകൾ പല സമയങ്ങളിൽ വെറുതേ ചോദിച്ച
ശേഷം അതു ചെറുവിധം കറുത്ത ചിലന്നികളുടെ നൈത്തു എന്നു നാം
ഇപ്പോൾ അറിയുന്നു. എത്ര അല്പമായ ശക്തിയായാലും പല അല്പമായ
ശക്തികൾ ഒരു കാൎയ്യം തന്നേ നിവൃത്തിക്കുന്നെങ്കിൽ ഫലം ആശ്ചൎയ്യമായി
തീരാം എന്നു ഇതിൽ കാണാം.

ഇതാല്യദേശത്തിൽ വളരേ ആപത്തു വരുത്തുന്ന ഒരു ചിലന്നി ഉണ്ടു.
അതിന്റെ പേർ തരന്തൽ എന്നാകുന്നു. അതു ചിലപ്പോൾ മനുഷ്യരെ
പോലും കടിച്ചു കലശലായ ദീനം വരുത്താം. തളൎച്ചകൊണ്ടു നിലത്തു
വീഴുംവരേ നൃത്തം ചെയ്യുന്നതിനാൽ സൌഖ്യമുണ്ടാകും എന്നു ഇതാല്യർ
വിചാരിക്കുന്നു. ഈ തുള്ളുന്നതിനാലും വിയൎക്കുന്നതിനാലും വിഷം പോ
യ്പോകുമോ അഥവാ അതു ഊഹമോ എന്നു നിശ്ചയിക്കാൻ പ്രയാസം
തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/18&oldid=190153" എന്ന താളിൽനിന്ന് ശേഖരിച്ചത്