ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. IX. APRIL 1882. No. 4.

THE LORD'S PRAYER.
കൎത്തൃപ്രാൎത്ഥന.

(IX-ാം പുസ്തകം 36-ാം ഭാഗത്തിൽനിന്നു തുടൎച്ച


നീ പ്രാൎത്ഥനയിൽ ഒരു പിതാവിനോടു സംസാരിക്കുന്നു. അതെങ്ങി
നേ കഴിയും? ഇതിന്നായി നിണക്കു അധികാരം കിട്ടാഞ്ഞാൽ അങ്ങിനേ
വിളിക്കുന്നതു ദൈവദൂഷണം അത്രേ. ദൈവം നമുക്കും ഒരു പിതാ
വായിരിക്കുന്നു എന്നതു ക്രിസ്തീയമാൎഗ്ഗത്താലത്രേ ഈ ഭൂമിയിൽ അറിയാ
യ്വന്നു. ചില ജാതിക്കാർ അതു കേട്ടു ചിരിക്കും. അഫ്രിഖാഭൂഖണ്ഡത്തി
ലേ ചില ജാതിക്കാർ ദൈവം ഒരു ദുഷ്ടമൃഗം എന്ന പോലേ മനുഷ്യരെ
ഉപദ്രവിച്ചു നശിപ്പിപ്പാൻ നോക്കുന്നവനത്രേ എന്നു വിചാരിക്കുന്നു. മ
റ്റുള്ളവർ അവൻ ഒരു നിഷ്കണ്ടകനായി ഈ ലോകത്തെ ഭരിക്കുന്നു;
അവനെ ഭയപ്പെടുന്നതിനാലും മുഖസ്തുതി പറയുന്നതിനാലും മാത്രം ശ
മിപ്പിക്കാൻ കഴിവുള്ളു എന്നു ഊഹിക്കുന്നു. വേറേ ജാതിക്കാരുടെ ദൈവം
ഒരു മാതിരി പാവയത്രേ: ഇഷ്ടം പോലെ ചെയ്താൽ അവനെ ലാളിക്കും
എങ്കിലും അവരെ ദുഃഖിപ്പിക്കുമ്പോൾ അവനെ ശപിക്കയോ പക്ഷേ അ
ടിക്ക പോലും ചെയ്യും. വേറേ ജാതിക്കാരുടെ ദേവന്മാർ മനുഷ്യരെ ആദ
രിയാതേ സ്വൎഗ്ഗത്തിൽവെച്ചു സ്വന്തകാൎയ്യത്തെ നോക്കി മനുഷ്യരെ പോ
ലേ സുഖിക്കയും മനുഷ്യരുടെ ദോഷങ്ങളിലും ഭോഷത്വങ്ങളിലും അക
പ്പെടുകയും ചെയ്യുന്നു. ദൈവം പിതാവായി മനുഷ്യരെ സ്നേഹിച്ചു ഒരു
പിതാവിനെ പോലെ കരുണയും വാത്സല്യവും കൊണ്ടു സമ്പൂൎണ്ണനായി
നമ്മുടെ മീതേ വാഴുന്നതു ഒരു മനുഷ്യൻ സങ്കല്പിച്ച കാൎയ്യം അല്ല, അതു
ദൈവത്തിന്റെ ഹൃദയസ്ഥനാകുന്ന യേശുക്രിസ്തുൻ നമുക്കു അറിയിച്ചു.
ദൈവം മനുഷ്യരെ സ്നേഹിക്കുന്നു എന്നുള്ളതു ഈ യേശുവിന്റെ വരവിലും
പ്രവൃത്തിയിലും മരണത്തിലും കാണായി വന്നു താനും. പിതാവു എന്നു
ള്ള എത്രയോ മധുരമുള്ള നാമം യേശു നമുക്കു വെളിപ്പെടുത്തി എന്നറിക.


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/25&oldid=190167" എന്ന താളിൽനിന്ന് ശേഖരിച്ചത്