ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 51 —

ഴിച്ചും കൊണ്ടു പാപസേവയാലും ജഡസേവയാലും ദൈവത്തിൻ നേ
രേ മത്സരിക്കുന്നവർ വിടക്കു മക്കളത്രേ. മഹാദൈവം നിന്നെ ഒരു പി
താവിന്റെ സ്നേഹത്തോടേ കടാക്ഷിച്ച താങ്ങുന്നെങ്കിൽ നീ ഒരു കുട്ടിയു
ടെ സുശീലത്താലും അനുസരണത്താലും പ്രതിസ്നേഹത്താലും അവനെ
യും അംഗീകരിക്കയാവൂ.

എന്നാൽ ഈ പിതാവു നിന്റേവൻ മാത്രമല്ല അവൻ "ഞങ്ങളുടെ"
പിതാവു എന്നു ഒടുവിൽ യേശു സൂചിപ്പിക്കുന്നു. അവൻ എല്ലാ മനു
ഷ്യരുടെ പിതാവായ്ത്തീരുവാൻ ആഗ്രഹിക്കുന്നു. നീ നിന്റെ അപേക്ഷ
കളെയും സങ്കടങ്ങളെയും മാത്രം ഓൎക്കുന്നെങ്കിൽ നരവംശത്തെ മുഴുവൻ
രക്ഷിപ്പാൻ താല്പൎയ്യപ്പെടുന്ന ദൈവത്തിൻ മുമ്പാകേ ലജ്ജിക്കേണ്ടത് എ
ന്നല്ലേ. ഈ പിതാവിന്റെ സന്നിധാനത്തിങ്കൽ നിന്റെ ഹൃദയവും
വിശാലമായ്ത്തീരേണം. വേറേ കുട്ടികൾ ഈ പിതാവിന്റെ വീട്ടിൽ പാൎക്കു
ന്നു. ദൈവം നമ്മുടെ പിതാവു എന്നു അറിയാത്തവരെയും അവനെ
പിതാവായി സ്വീകരിക്കാത്തവരെയും വിശേഷാൽ നീ ഓൎക്കേണ്ടതു. പ
ലർ ഈ പരമാൎത്ഥമായ പിതാവിന്റെ സ്നേഹത്തെ ഓൎക്കുന്നില്ല താനും.
ഒരു കൊല്ലത്തിൽ മൂന്നു നാലു വട്ടം അവന്റെ മുമ്പാകേ ജപിക്കുന്നതു
അവൎക്കു മതി. ശേഷിക്കുന്ന സമയത്തിൽ അവന്റെ സ്നേഹത്തെയും
അനുഗ്രഹത്തെയും അനുഭവിക്കാതെ അവർ പൂൎണ്ണസുഖികളായിരിക്കു
ന്നു എന്നു തോന്നുന്നു. ഇവരെയും ഓൎത്തിട്ടു ഈ കൎത്തൃപ്രാൎത്ഥനയുടെ ആ
രംഭം തന്നെ ഒരു പക്ഷവാദമായി തീൎന്നാൽ കൊള്ളാം.

പിന്നേ "ഞങ്ങളുടെ പിതാവേ" എന്നു പ്രാൎത്ഥിക്കുന്തോറും മറ്റുള്ള
വരും നിന്നോടു കൂടേ കൈകളെ ഉയർത്തി പ്രാൎത്ഥിക്കുന്നുണ്ടു എന്നു ഓ
ൎക്കേണം. "ഞാൻ ശുദ്ധസാധാരണസഭയിലും വിശ്വസിക്കുന്നു" എന്നു
നാം നമ്മുടെ വിശ്വാസപ്രമാണത്തിൽ ഏറ്റു പറയുന്നുവല്ലോ. നി
ന്നാടു കൂടേ ആ ഏകപരമാൎത്ഥമായ പിതാവിനോടു കെഞ്ചി യാചിക്കു
ന്നവരെ ഒക്കെയും ഓൎക്കുന്തോറും എല്ലാ അസൂയയും ദേഷ്യവും നീങ്ങി
ഈ നല്ല പിതാവിൻ നിമിത്തം മനുഷ്യർ എല്ലാവരും എന്റെ സഹോ
ദരന്മാർ എന്നും അവരുടെ കഷ്ടവും ആനന്ദവും എന്റേതുമാകുന്നു എ
ന്നും വിചാരിക്കേണം. സ്വൎഗ്ഗത്തിലും ഭൂമിയിലും പാൎത്തുവരുന്ന ഈ വ
ലിയ കുഡുംബത്തെ ഓൎത്തിട്ടു ധൈൎയ്യപ്പെട്ടു സന്തോഷിക്കാമല്ലോ. ഞാൻ
സ്വകാൎയ്യമായി എന്റെ കൈകളെ ഉയൎത്താതെ കൎത്താവിന്റെ ജനം
എല്ലാ ദിക്കിൽ എനിക്കു വേണ്ടിയും സ്വൎഗ്ഗസ്ഥനായ എൻ പിതാവി
നോടു പ്രാൎത്ഥിച്ചാൽ ഇതിന്റെ അനുഗ്രഹം എനിക്കു ലഭിക്കും നിശ്ചയം.

ഇവ്വണ്ണം ഈ കൎത്തൃപ്രാൎത്ഥനയുടെ മുഖവുരയിൽ തന്നെ യേശു പ്ര
ബോധനവും ആശ്വാസവും വേണ്ടുവോളം അടക്കിവെച്ചിരിക്കുന്നു. ഈ


4*

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/27&oldid=190171" എന്ന താളിൽനിന്ന് ശേഖരിച്ചത്