ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 54 —

ഞാൻ അധികം ഭക്ഷിക്ക കൊണ്ടു നിങ്ങൾ ആശ്ചൎയ്യപ്പെടേണ്ട, ഞാൻ
ഭക്ഷിച്ചിട്ടു ഇന്നേക്കു രണ്ടു ദിനമായി എന്നു പറഞ്ഞു. തൽക്ഷണം താ
നും ഭാൎയ്യയുമായി ഈ വെൻസ്കിയെ ദൈവനാമത്തിൽ കൈക്കൊണ്ടു.
അവൎക്കു ദാരിദ്ര്യമുണ്ടെങ്കിലും വെൻസ്കി അതിലും തൃപ്തിപ്പെട്ടു ഉത്സാഹ
സാമൎത്ഥ്യങ്ങളാൽ പ്രവൃത്തിയിൽ യജമാനനെ പ്രസാദിപ്പിച്ചു. മേല്ക്കു
മേൽ എല്ലാ നഗരക്കാരും ശ്രുതി ഏറി വന്ന ഈ പ്രെതെനിക്കിന്നു വി
ശ്വാസത്തോടേ തൊഴിൽ ഭരമേല്പിച്ചു കൊടുത്തു. ഇങ്ങിനെ ഇരിക്കവേ
നഗരാഢ്യൻ അവന്നു സാരമേറിയൊരു കരാർപണിയെ ഏല്പിച്ച അവ
സ്ഥയെ അല്പം വിവരിച്ചു പറവാൻ ആവശ്യം.

ആ നഗരത്തിൽ വലിയൊരു ദൈവാലയമുണ്ടു. ഇതിന്റെ വലിയ
ഗോപുരത്തിൽ ഒരു വലിയ മണിയെ ആക്കേണ്ടതിന്നായി മഹാബലമു
ള്ള ഒരു മരച്ചട്ടം ഉണ്ടാക്കി കയറ്റി നിറുത്തേണ്ടതിന്നു അവനോടു പറഞ്ഞാ
റേ കരാർ എടുത്തു മുങ്കൂറായി കിട്ടിയ പണത്തെക്കൊണ്ടു കടങ്ങളെ വീട്ടുക
യും ആവശ്യമായതു മേടിക്കുകയും വിശേഷാൽ വെൻസ്കിക്കു ഒരു കിടക്ക
ഉണ്ടാക്കുകയും ചെയ്തു. ഈ കിടക്ക വേഗത്തിൽ ഏറെ പ്രയോജനമുള്ളതാ
യി തീൎന്നു. എങ്ങിനെ എന്നാൽ: വെൻസ്കിക്കു പ്രയാസമുള്ള ദീനം വന്നു.
യജമാനനും ഭാൎയ്യയും സ്നേഹത്തോടെ സ്വന്തമകനെ പോലെ ശുശ്രൂ
ഷിക്കയും ചികിത്സിക്കയും ചെയ്തു . ക്രമേണ അവന്നു സൌഖ്യം വന്നാ
റെ തനിക്കു ഇത്ര ഉപകാരം ചെയ്തവൎക്കും ദൈവത്തിന്നും നന്ദിപറഞ്ഞു.
മറിയ അവന്നു ഭക്ഷണം കൊണ്ടു വന്ന പല സമയത്തും അവൻ പ്രാ
ൎത്ഥിക്കുന്നതു കണ്ടു. പലപ്പോഴും അവൻ എൻറെ യജമാനൻ എനിക്കു
ഇത്ര ഉപകാരം ചെയ്തുവരുമ്പോൾ മണിയുടെ മരച്ചട്ടപ്പണിയിൽ എനി
ക്കു യാതൊരു സഹായവും ചെയ്വാൻ കഴിയായ്കയാൽ എനിക്കു വളരേ വ്യ
സനമുണ്ടു; പ്രത്യുപകാരം ചെയ്വാൻ ഇനിക്കു കഴിവില്ലല്ലോ എന്നുരക്കും.
പ്രെതെനിക്കോ നിണക്കു സൌഖ്യമുള്ളപ്പോൾ നീ തുണച്ചു; ദീനമുള്ള
പ്പോൾ നിന്നെ തുണക്കുന്നതു എന്റെ കടമാകുന്നു എന്നു പറയും.

വെൻസ്കി സൌഖ്യപ്പെട്ടു പണി ചെയ്വാൻ തുടങ്ങിയാറേ ചട്ടപ്രവൃ
ത്തി തീരാറായിരുന്നു. ഗോപുരത്തിലേക്കുള്ള മണിയെ കയറ്റുവാൻ വേണ്ടി
കല്പണിക്കാർ മതിൽ പൊളിപ്പാൻ ആരംഭിച്ചപ്പോൾ നിവാസികൾ പു
തിയ മണിയുടെ ശബ്ദത്തെ വേഗം കേൾ്പാൻ സംഗതി ആകുമെന്നു വെ
ച്ചു സന്തോഷിച്ചു. ആശെക്കു പൂൎത്തിയാകുംമുമ്പേ നഗരത്തിന്നു വലിയൊ
രു ഭയം വന്നുകൂടി. വെൻസ്കിയെ അടിമയാക്കുവാൻ ഭാവിച്ച തുൎക്കർ ഈ ന
ഗരത്തിലും വന്നു പണ്ടു പലപ്പോഴും ചെയ്ത പോലെ കൊന്നും കവൎന്നും
കൊണ്ടു പട്ടണത്തിന്നു പല ഉപദ്രവങ്ങളെ ചെയ്തു. പ്രെതെനിക്ക് മ്യൂനി
സിപാൽ കമ്മിഷനർ ആകയാൽ തുൎക്കരുടെ വരവു കേട്ടപ്പോൾ ആഫി

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/30&oldid=190177" എന്ന താളിൽനിന്ന് ശേഖരിച്ചത്