ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 57 —

പുതിയ ചോദ്യങ്ങൾ.

10. വിളക്കിൽ എണ്ണ ഓരല്പം മാത്രമുണ്ടെങ്കിലും വിളക്കു കത്തുന്നതു എന്തുകൊണ്ടു?

11. ഇരിമ്പുകൊണ്ടുള്ള വസ്തുക്കളെ പൊടിച്ചു കരിയിൽ ഇട്ടാൽ ഇരുമ്പു പിടിക്കാത്തതു എന്തു?

2. പുറമേ പത്തിയും അകമേ കത്തിയും. ബുദ്ധിയില്ലാത്ത ഒരു ചെറിയ
ചുണ്ടെലി ഒരു നാൾ എത്രയും വേഗത്തിൽ അമ്മയുടെ അരികേ പാഞ്ഞു ചെന്നു പറഞ്ഞിതു:
പ്രിയ അമ്മയെ എനിക്കു പേടിയാകുന്നു; ഞാൻ ഒരിക്കലും കാണാത്ത ഒരു ഭയങ്കരജീവിയെ
കണ്ടിരിക്കുന്നു. അതിന്നു വല്ലാത്ത രൂപം ഉണ്ടു. അതു രണ്ടു കാലിൽ ഞെളിഞ്ഞു നില്ക്കയും ത
ലമേൽ വളൎന്നതായ ഒരു ആശ്ചൎയ്യകരമാംസകഷണം വഹിച്ചു നില്ക്കയും ചെയ്യുന്നു. പിന്നേ
അതിൻ തൊണ്ടയുടെ കീഴിൽ രക്തംപോലെ ചുവന്ന മറ്റൊന്നുമുണ്ടു. പെട്ടന്നു അതു അതി
ക്രോധത്തോടെ ഒരു മാതിരി കൈ അടിച്ചു കഴുത്തിനെ നീട്ടിക്കൊണ്ടു എത്രയും രൂക്ഷതയും
ഘോരവുമായ സ്വരത്തോടേ എന്റെ നേരം കൂക്കിയപ്പോൾ ഞാൻ വിറെച്ചു വേഗേന പോ
യ്ക്കളകയും ചെയ്തു. ഈ വിരൂപമായ ദുഷ്ടജന്തു എന്നെ ഭയപ്പെടുത്തീട്ടില്ലെങ്കിൽ വഴിയിൽ വെ
ച്ചു ഞാൻ കണ്ട ഏറ്റവും ഇമ്പമുള്ള ഒരു ജീവിയോടു എന്റെ സലാം പറയുമായിരുന്നു നിശ്ച
യം, അതിന്നു എത്രയും മുഴുവായ രോമങ്ങളും നീളവും ഭംഗിയുമുള്ള ഒരു വാലും ഉണ്ടു. എന്റെ
മുഖത്തിൽ എത്രയും താല്പൎയ്യത്തോടെ നോക്കിയതുകൊണ്ടു അതു എന്നോടു സംഭാഷണം കഴി
പ്പാൻ ഭാവിച്ചിരുന്നു എന്നു എനിക്കു തോന്നുന്നു."'

അമ്മ അതൊക്കെയും കേട്ടപ്പോൾ "അയ്യോ ഓമനക്കുട്ടിയേ നീ വലിയ ആപത്തിൽനിന്നു
തെറ്റിപ്പോയി; നീ എത്രയും പേടിച്ച ആ ജന്തു സാധുവായ ഒരു പക്ഷി മാത്രം. ഇതിന്റെ
പേർ കോഴി എന്നത്രേ. പിന്നെ നിന്നെ ദയയോടേ നോക്കി സൌന്ദൎയ്യത്തിൻ നിമിത്തം നീ
എത്രയും ശ്ലാഘിച്ചു പറഞ്ഞ ആ ജീവി ചുണ്ടെലികളുടെ മാംസത്തിൽ വിശേഷാൽ ഇഷ്ടപ്പെടു
ന്ന ഭയങ്കരമായ പൂച്ച തന്നെയാകുന്നു എന്നറിക" എന്നു പറഞ്ഞു.

അതുകൊണ്ടു ഒരു മനുഷ്യൻ ഗുണദോഷത്തെ തിരിച്ചറിയേണ്ടതിന്നു മുഖത്തിൽ മാത്രം
നോക്കുന്നെങ്കിൽ വളരെ തെറിപ്പോകാം. എത്രയും നികൃഷ്ടൻ ഭംഗിയുള്ള വേഷം ധരിച്ചു പ
ല ആളുകളെ ചതിക്കാമല്ലോ! ദൈവത്തിന്റെ തേജസ്സും സൎവ്വഗുണങ്ങളും ചിലപ്പോൾ
സൌന്ദൎയ്യമില്ലാത്ത ശരീരത്തിൽനിന്നു വിളങ്ങുന്നു. സാക്ഷാൽ ഇഹത്തിൽ പലപ്പോഴും "ഉള്ളിൽ
വജ്രം പുറമേ പത്തി" എന്നും "വായി ചക്കര കൈ കൊക്കര" എന്നും നടപ്പുണ്ടു എങ്കിലും ചൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/33&oldid=190183" എന്ന താളിൽനിന്ന് ശേഖരിച്ചത്