ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കേരളോപകാരി

AN ILLUSTRATED MALAYALAM MAGAZINE

Vol. IX. JANUARY 1882. No. 1.

THE NEW YEAR 1882.
1882-ാം ആണ്ടുപിറപ്പു.

വളരേ സമയം മുമ്പേ നശിച്ചു പോയതും പണ്ടു എത്രയും ഭംഗിയു
ള്ളതുമായ ഒരു കോവിലകത്തിൽ പെരുത്തു ധനവാനായ ഒരു കുലീനൻ
പാൎത്തിട്ടുണ്ടായിരുന്നു. തന്റെ ഗ്രഹത്തെ കഴിയുന്നേടത്തോളം അലങ്കരി
ക്കേണ്ടതിന്നു അവൻ തുലോം പണം ചിലവു കഴിച്ചാലും ദരിദ്രൎക്കു ഒരു
പൈശ പോലും കൊടുത്തില്ല.

ഒരു നാൾ ദരിദ്രനായൊരു സഞ്ചാരി കോവിലകത്തു വന്നു രാത്രി അ
വിടേ പാൎപ്പാൻ ചോദിച്ചപ്പോൾ കുലീനൻ അവനെ പരുഷത്തോടെ പു
റത്താക്കി "എന്റെ ഗൃഹം ഒരു വഴിയമ്പലം അല്ല" എന്നു പറഞ്ഞു.
അതിനു സഞ്ചാരി: മൂന്നു ചോദ്യങ്ങൾ കഴിക്കുന്നതിൽ നിങ്ങൾ സമ്മ
തിച്ചാൽ ഞാൻ പോകും" എന്നു അപേക്ഷിച്ചപ്പോൾ കുലീനൻ "നീ
പോകുമെങ്കിൽ എന്തെല്ലാം ചോദിച്ചാലും ഞാൻ താല്പൎയ്യത്തോടെ ഉ
ത്തരം പറയും” എന്നു പറഞ്ഞു.

നിങ്ങൾക്കു മുമ്പേ ഈ വീട്ടിൽ പാൎത്തവൻ ആരാണ്? എന്നു സ
ഞ്ചാരി ചോദിച്ചതിനു "എന്റെ അഛ്ശൻ" എന്നു കുലീനൻ പറഞ്ഞു.
പിന്നേ വഴിപോക്കൻ "അഛ്ശനു മുമ്പേ ഇവിടേ ആർ ഇരുന്നു" എന്നുള്ള
രണ്ടാം ചോദ്യം കഴിച്ചാറെ "എന്റെ മൂത്തഛ്ശൻ" എന്നു കുലീനൻ ഉ
ത്തരം കൊടുത്തു. "നിങ്ങൾ പോയശേഷം ആർ നിങ്ങളുടെ ഗൃഹത്തിൽ
വസിക്കും"' എന്നു സഞ്ചാരി പിന്നെയും ചോദിച്ചപ്പോൾ "ദൈവത്തിന്നു
ഇഷ്ടമുണ്ടെങ്കിൽ എന്റെ മകൻ തന്നേ" എന്നു കുലീനൻ ഉത്തരം പറ
ഞ്ഞു.

അതിനെ കേട്ടിട്ടു സഞ്ചാരി മന്ദഹാസം പൂണ്ടു പറഞ്ഞിതു: "എ
ന്നാൽ ഓരോരുത്തൻ നിശ്ചയിക്കപ്പെട്ട തന്റെ സമയം ഈ കോവിലക
ത്തു പാൎത്തശേഷം മറ്റൊരുത്തൻ അവന്റെ സ്ഥലത്തിൽ പ്രവേശിക്കും


1

"https://ml.wikisource.org/w/index.php?title=താൾ:CiXIV131-9_1882.pdf/5&oldid=190124" എന്ന താളിൽനിന്ന് ശേഖരിച്ചത്