ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 80 —

ട്ട ചക്രത്തോടു d ഒരു മണിക്കൂറിൽ
ഒരിക്കൽ ചുറ്റും സഞ്ചരിക്കുന്നുവ
ല്ലോ. d എന്ന ചക്രം പിന്നേ e എ
ന്ന ചക്രത്തെ തിരിക്കുമ്പോൾ അ
തും അതിനോടു ചേൎക്കപ്പെട്ട ചെറി
യ ചക്രത്തോടുകൂടേ (f) ഒരു മണി
ക്കൂറിൽ ഒരിക്കൽ തിരിയും. f എന്ന
ചെറിയ ചക്രമോ 12 വട്ടം വലുതാ
യിരിക്കുന്ന g എന്ന ചക്രത്തെ തി
രിക്കുന്നതുകൊണ്ടു g എന്ന ചക്രം 12 പ്രാവശ്യം അധികം
താമസിച്ചു നടക്കുന്നതിനാൽ അതിന്റെ മുമ്പിലും വലിയ
കൈയെ തിരിക്കുന്ന അച്ചിൻ ചുറ്റും നാം കാണുന്ന കുഴ
ൽകൊണ്ടു ചേൎക്കപ്പെട്ട ചെറിയ കൈ വലിയ കൈ വൃ
ത്തത്തിന്റെ ചുറ്റും ഒരിക്കൽ നടക്കുന്ന സമയത്തിൽ അ
തിന്റെ ദ്വാദശാംശത്തോടു സമമായ സ്ഥലത്തിലൂടേ മാ
ത്രം തിരിയാമല്ലോ. ഇവ്വണ്ണം ചെറിയ കൈ ഒരിക്കൽ വട്ട
ത്തിന്റെ ചുറ്റും തിരിയുന്ന സമയത്തിൽ വലിയ കൈ
അങ്ങിനേ 12 വട്ടം തിരിയും. അതുകൊണ്ടു ചെറിയ കൈ ഏ
തു മണിക്കൂർ എന്നും വലിയ കൈ എത്ര നിമിഷം എന്നും സൂ
ചിപ്പിക്കാം. ഇതു എല്ലാ ഘടികാരങ്ങളുടെയും സൂത്രം ആയാ
ലും എത്രയോ ഭേദങ്ങളുണ്ടു. അതൊക്കയും ഈ പുസ്തകത്തിൽ
വിവരിപ്പാൻ സ്ഥലം ഇല്ല. 45-ാം ചിത്രത്തിൽ നാം ചില ഘ
ടികാരങ്ങളിൽ ചേൎക്കപ്പെട്ട വേറൊരു അംശം കാണുന്നു. എ
ത്ര മണിയായി എന്നു കാണ്മാൻ മാത്രമല്ല കേൾ്പാനും കൂടേ മ
ണി അടിക്കുന്ന ഒരു യന്ത്രമുണ്ടു. പിന്നെ നാം സഞ്ചിയിൽ
ധരിക്കുന്ന ഘടികാരങ്ങളിൽ ചക്രങ്ങളെ ക്രമപ്പെടുത്തേണ്ടതി
ന്നു ഒരു ഡോള പ്രയോഗിച്ചുകൂടാ. ഘടികാരം ലംബരേഖയാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/100&oldid=190670" എന്ന താളിൽനിന്ന് ശേഖരിച്ചത്