ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 84 —

151. ഒരു അച്ചിന്റെ ചുറ്റും തിരിയുന്ന ഒരു പാത്രത്തിൻ അടിയുടെ
സമീപത്തു ഒരു ഭാഗത്തേക്കുതന്നേ വളെക്കപ്പെട്ട നാലഞ്ചു കുഴലുകളെ വെച്ചു
പാത്രത്തിൽ വെള്ളം പകരുമ്പോൾ തിരിയുന്നതു എന്തുകൊണ്ടു? (Barker's mil).

വെള്ളം ഈ കുഴലുകളിലൂടേ ഒഴുകുന്ന സമയം എതിർഭാ
ഗത്തേക്കു ഉന്തുന്നതുകൊണ്ടു തിരിയുവാൻ കഴിയുന്ന പാത്രം നീ
ങ്ങി വെള്ളം എല്ലാം കുഴലുകളിലും കൂടി ഒരേ ദിക്കിലേക്കു ഉന്തു
ന്നതിനാൽ പാത്രം തിരിയും താനും.

152. രണ്ടു പാത്രങ്ങളിൽ ഒന്നു വായി വിസ്താരം ഏറിയതും മറ്റേതു കുറ
ഞ്ഞതും ആയിരുന്നാലും അടിയും ഉയരവും സമമായിരുന്നാൽ അടി താങ്ങുന്ന വെ
ള്ളത്തിന്റെ ഭാരം രണ്ടു പാത്രങ്ങളിൽ ഒരുപോലേ ഇരിക്കുന്നതു എന്തുകൊണ്ടു?

വെള്ളത്തിന്റെ അംശങ്ങൾ എത്രയും വേഗത്തിൽ ഒഴി
ഞ്ഞ പോകുന്നതുകൊണ്ടു ഓരോ അംശവും താഴോട്ടു മാത്രമല്ല
എല്ലാദിക്കിലേക്കും അമൎത്തുന്നതിനാൽ പാത്രത്തിൻ നാനാ
ഭാഗങ്ങളും ഈ ഉന്തു ഏല്ക്കുന്നു. ഇതുഹേതുവായിട്ടു പാത്രത്തി
ന്റെ അടിയിൽ അതിന്നുനേരേ മീതേ നില്ക്കുന്ന വെള്ളത്തി
ന്റെ ഭാരം മാത്രമേ സാക്ഷാൽ വഹിക്കുന്നുള്ളു. ഇവ്വണ്ണം പാ
ത്രത്തിന്റെ രൂപവും വെള്ളത്തിന്റെ പ്രമാണവും അത്ര പ്ര
ധാനമല്ല അടി വിസ്താരവും പാത്രത്തിന്റെ നേരേയുള്ള ഉ
യരവും എന്നിവറ്റാലത്രേ അടിയിന്മേലുള്ള ഭാരവും ഘനവും
ഉളവാകുന്നതു. ആകയാൽ അല്പം വെള്ളംകൊണ്ടു അതിന്റെ
ഘനത്തെക്കാൾ അത്യന്തം വലിയ അമൎത്തൽ വരുത്തുവാൻ
കഴിയും. ഒരു പാത്രത്തിൻമീതേ നീളമുള്ള കുഴലിനെ ഇട്ടു ഇ
തിനെ വെള്ളംകൊണ്ടു നിറെക്കുന്നതും പാത്രത്തെ തന്നേ കുഴ
ലിന്റെ നീളത്തിന്നൊത്തവണ്ണം വലുതാക്കി വെള്ളംകൊണ്ടു
നിറെക്കുന്നതും അടിയിൽ കൊള്ളുന്ന ഘനത്തെ വിചാരിച്ചാൽ
ഒരുപോലെ തന്നേയാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/104&oldid=190679" എന്ന താളിൽനിന്ന് ശേഖരിച്ചത്