ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 96 —

ലകളിന്മേൽ (15-ാം ചിത്രം നോക്ക) വീശി അതിനെ ഉന്തുന്ന
തിനാൽ തിരിയും. കാറ്റു അശേഷം ഊതാത്ത സമയം ഈ
വക യന്ത്രങ്ങളെ പ്രയോഗിച്ചുകൂടാ.

182. ചക്രബാണം തിരിയുന്നതു എന്തുകൊണ്ടു?

വെടിമരുന്നു വെന്തുപോകുന്നതിനാൽ എത്രയും ചൂടും
വിരിവുമുള്ള ആവി ഉത്ഭവിച്ചു ബഹു ബലത്തോടേ ആ ച
ക്രത്തിന്റെ ഇല്ലികളിൽനിന്നു പുറപ്പെട്ടിട്ടു പിന്നോട്ടു തള്ളു
ന്നതിനാൽ ചക്രത്തെ തിരിക്കും. ഈ ആവികൾ പുറപ്പെടുന്ന
സ്ഥലത്തു വായു സ്വസ്ഥമായി ഇരുന്നിട്ടു അല്പം വിരോധിക്കു
ന്നതിനാൽ പിന്നോട്ടുള്ള വേഗതയെ വൎദ്ധിപ്പിക്കും. ഈ കാൎയ്യ
ത്തിൽ വെടിമരുന്നുകൊണ്ടു സംഭവിക്കുന്നതു തന്നേ 151-ാം
ചോദ്യത്തിൽ വെള്ളത്താൽ ഉളവാകുന്നപ്രകാരം വിവരിച്ചി
രിക്കുന്നു.

188. ബാണം മേലോട്ടു കയറുന്നതു എന്തുകൊണ്ടു?

താഴോട്ടുപുറപ്പെടുന്ന ആവി വായുവിന്റെ വിരോധംനി
മിത്തം ബാണത്തെ മേലോട്ടു തള്ളും. ബാണം എപ്പോഴും താ
ഴോട്ടുതന്നേ എരിഞ്ഞു കൊണ്ടിരിപ്പാൻ തക്കവണ്ണം അതിന്നു
ഒരു വടിയെ കെട്ടേണം. ഇതിനാൽ ആവി എല്ലായ്പോഴും താ
ഴോട്ടു പുറപ്പെട്ടിട്ടു ബാണം മേലോട്ടു കയറും.

184. പീരങ്കിത്തോക്കുകൊണ്ടു വെടിവെക്കുമ്പോൾ അതു ക്ഷണത്തിൽ
അല്പം പിന്നോക്കം വാങ്ങുന്നതു എന്തുകൊണ്ടു?

വെടിവെക്കുന്നതിനാൽ ഉളവാകുന്ന വാഷ്പങ്ങൾ അവയു
ടെ അയവിൻ നിമിത്തം എല്ലാദിക്കിലേക്കും ഉന്തുന്നെങ്കിലും
എതിർനില്ക്കുന്ന വായുവിന്റെ സമമായ ഉന്തുകൊണ്ടു അതു
നിഷ്ഫലമായ്ത്തീരും. ഉണ്ട കുഴലിൽനിന്നു പുറപ്പെട്ട ഉടനേ അ
തിൽനിന്നു യാതൊരു ഉന്തു വരായ്കകൊണ്ടു ആവി പ്രവേശി
ച്ചു കുഴലിൻ പിൻഭാഗത്തേക്കു വളരേ ഉന്തുന്നതിനാൽ പി
ന്നോക്കം വാങ്ങും പോലും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/116&oldid=190713" എന്ന താളിൽനിന്ന് ശേഖരിച്ചത്