ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

ചിത്രത്തിൽ നാം കാണുന്ന തൂണിന്റെ അകത്തു താഴേ
യുള്ള വെള്ളത്തിൽ നില്ക്കുന്ന ഒരു വലിയ കുഴലുണ്ടു. ഈ കു
ഴലിലും വെള്ളത്തിന്നു മീതേ മേലോട്ടു തുറക്കുന്ന ഒരു ചെറിയ
കവാടമുണ്ടു. ഇതിന്നു മീതേ കുഴലിൽ ഒരു ചാമ്പുകോൽ ക
യറുകയും ഇറങ്ങുകയും ചെയ്യുന്നു. ചിത്രത്തിൽ കാണുന്ന
പിടി താഴ്ത്തുമ്പോൾ ചാമ്പുകോൽ കയറുകയും അതിനെ ഉയ
ൎത്തുമ്പോൾ ഇറങ്ങുകയും ചെയ്യും. ചാമ്പുകോലിന്റെ താഴേ
യുള്ള അംശത്തിലും മേലോട്ടു തുറക്കുന്ന ഒരു വാതിലുണ്ടു.
ചാമ്പുകോൽ കയറുന്നതിനാൽ ഈ വാതിൽ അടഞ്ഞിട്ടു
താഴേ വായു ഇല്ലാത്ത സ്ഥലം ഉളവാകുന്നതുകൊണ്ടു വെള്ള
ത്തിന്മേൽ അമൎത്തുന്ന വായു വെള്ളം കയറി താഴേയുള്ള
വാതിലിനെ തുറന്നു ചാമ്പുകോൽവരേ കുഴലിനെ നിറെ
പ്പാൻ നിൎബ്ബന്ധിക്കുന്നു. പിന്നേ ചാമ്പുകോലിനെ ഇറക്കു
മ്പോൾ നാം അമൎത്തുന്ന വെള്ളം താഴേയുള്ള വാതിലിനെ
അടെച്ച ശേഷം വെള്ളത്തിന്നു തെറ്റിപ്പോവാൻ യാതൊ
രു വഴി ഇല്ലായ്കകൊണ്ടു ചാമ്പു കോലിലുള്ള വാതിലിനെ തുറ
ന്നിട്ടു ചാമ്പു കോലിന്മേൽ നില്ക്കും. അതിൽ പിന്നേ ചാമ്പു
കോലിനെ വീണ്ടും ഉയൎത്തുന്നതിനാൽ താഴേ വീണ്ടും ഒഴിഞ്ഞ
സ്ഥലം ഉളവാകുന്നതല്ലാതേ ചാമ്പു കോൽ അതിന്മേൽ നി
ല്ക്കുന്ന വെള്ളത്തെയും പൊന്തിച്ചു ചിത്രത്തിൽ നാം കാണു
ന്ന ചെറിയ കുഴലിലൂടേ പുറത്താക്കും.

194. ഇറുക്കമുള്ള വസ്ത്രം ധരിച്ചാൽ ശ്വാസം കഴിപ്പാൻ വിഷമം ആയി
തീരുന്നതു എന്തുകൊണ്ടു?

ശ്വാസം കഴിക്കുന്നതിനാൽ നാം പുതിയ ശുദ്ധവായുവി
നെ കൈക്കൊള്ളുന്നു. നെഞ്ചിനെ വിസ്താരമാക്കുന്നതിനാൽ
ഉള്ളിലുള്ള വായു വിരിഞ്ഞിട്ടു നേൎക്കുമല്ലോ! ഇതിനാലുളവായ
ഒഴിഞ്ഞ സ്ഥലത്തെ നിറക്കേണ്ടതിന്നു പുറമേയുള്ള വായുവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/121&oldid=190725" എന്ന താളിൽനിന്ന് ശേഖരിച്ചത്