ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 104 —

199. സഞ്ചാരികൾ ഉയൎന്ന മലകളിൽ കയറുമ്പോൾ തോലിന്റെ ദ്വാര
ങ്ങളിൽനിന്നു (വിശേഷാൽ അധരങ്ങളിൽനിന്നു) രക്തം പൊടിയുന്നതു എന്തു
കൊണ്ടു?

നമ്മുടെ ശരീരത്തിന്മേൽ അമൎത്തുന്ന വായുവിന്റെ തൂ
ൺ മലമേൽ കയറുന്നേടത്തോളം കുറഞ്ഞുപോകുന്നതുകൊ
ണ്ടു അമൎത്തലും കുറഞ്ഞുപോകും. ശരീരത്തിന്റെ ഉള്ളി
ലോ വായു മുമ്പേ ചെയ്തുവന്നപ്രകാരം അമൎത്തുന്നതുകൊ
ണ്ടും പെട്ടന്നു പുറമേയുള്ള വായുവിനോടു ചേരുവാൻ ശ്രമി
ക്കുന്നതുകൊണ്ടും രക്തത്തിൻ ചെറിയ ഞരമ്പുകളെ പൊട്ടി
ച്ചുകളയും.

200. സമഭൂമികളെക്കാൾ നാം
ഉയൎന്ന സ്ഥലങ്ങളിൽവെച്ചു അധികം
വേഗം തളരുന്നതു എന്തുകൊണ്ടു?

നാം നടക്കുമ്പോൾ കൈ
കാലുകളെ പൊന്തിക്കുന്നതു
നാം മാത്രം ആകുന്നു എന്നു
വിചാരിക്കേണ്ട; നമ്മെ ചൂഴു
ന്ന വായു ഇതിന്നു സഹായിക്കു
ന്നു. മലകളിലുള്ള നേൎത്ത വാ
യുവിന്നോ ഇത്ര നല്ലവണ്ണം വ
ഹിപ്പാൻ കഴിയാ. മനുഷ്യ
ന്റെ കൈത്തണ്ടയെല്ലുകൾ
ഇടയെല്ലുകൾ, നിട്ടെല്ലുകൾ,
കാൽവണ്ണയെല്ലു മുതലായ
എല്ലുകളുടെ വില്ലിച്ച അറ്റ
ങ്ങൾ മറ്റുള്ള എല്ലുകളുടെ
കഴിഞ്ഞ അറ്റങ്ങളിൽ ചേ
ൎന്നിരിക്കുന്നതു കൂടാതേ രണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/124&oldid=190736" എന്ന താളിൽനിന്ന് ശേഖരിച്ചത്