ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 105 —

എല്ലുകളുടെ ഇടയിൽ വായു പ്രവേശിക്കാതേ ഇരിക്കേണ്ട
തിന്നു എത്രയും ഇറുക്കമുള്ള ചില തോലുകളെ ചുറ്റും കാ
ണാം. ഈ സ്ഥലങ്ങളുടെ ഉള്ളിൽ വായു ഇല്ലായ്കയാൽ പു
റമേയുള്ള വായു എല്ലുകളെ ശരീരത്തോടു ശരിയായി ചേ
രുവാൻ തക്കവണ്ണം അമൎത്തും. ഇതു ഹേതുവായിട്ടു മാംസപേ
ശികളെ മുറിച്ചാലും എല്ലുകൾ തമ്മിൽ വേൎപിരിഞ്ഞു പോ
കയില്ല; ആ കഴിഞ്ഞ അറ്റത്തെ തുളെച്ചാലോ വായു അ
കത്തു ചെല്ലുന്നതുകൊണ്ടു എല്ലു വേൎപിരിഞ്ഞു വീഴും.

201. പെരുത്ത് ഉഷ്ണത്താലോ കൊടുങ്കാറ്റു വരുന്നതിന്നു മുമ്പേയോ നാം
തളൎന്നു പോകുന്നതു എന്തുകൊണ്ടു?

പെരുത്ത് ഉഷ്ണത്താൽ നേൎത്തും നനവുകൊണ്ടു ഘനം കു
റഞ്ഞും ഇരിക്കുന്ന വായു നമ്മുടെ മേൽ അധികം അമൎത്താ
യ്കയാൽ ശരീരത്തിലുള്ള വായു അധികരിക്കുന്നതുകൊണ്ടു വി
രിഞ്ഞു നമ്മുടെ ഞരമ്പുകളെയും മജ്ജാതന്തുക്കളെയും ഞെ
ക്കുന്നതിനാൽ തളൎച്ചയും സുഖക്കേടും വരുത്തും.

202. ഉയൎന്ന മലകളുടെ അടിയിൽ ഒഴിഞ്ഞ കുപ്പി നല്ലവണ്ണം അടെച്ചു
പൎവ്വതശിഖരത്തിന്മേൽ വെച്ചു തുറക്കുമ്പോൾ വായു ബഹു ബലത്തോടേ പുറ
പ്പെടുന്നതു എന്തുകൊണ്ടു?

മലമുകളിലുള്ള നേൎത്ത വായുവിനെക്കാൾ സമഭൂമിയിലു
ള്ള വായു തിങ്ങിയതാകുന്നുവല്ലോ. അതുകൊണ്ടു കുപ്പിയിലു
ള്ള വായു അധികം അമൎന്നു പുറമേയുള്ള വായുവിനോടു സ
മത്തൂക്കം വരുത്തേണ്ടതിന്നു എത്രയും ബലത്തോടേ പുറ
പ്പെടും.

203. ഒഴിഞ്ഞ രണ്ടു അൎദ്ധഗോളങ്ങളെ വായു ഇവയിൽ പ്രവേശിപ്പാൻ
കഴിയാതവണ്ണം അടെച്ചിട്ടു ഒരു യന്ത്രത്തെക്കൊണ്ടു അവയിൽനിന്നു വായു നീ
ക്കിയ ശേഷം അൎദ്ധഗോളങ്ങളെ വീണ്ടും വേർതിരിപ്പാൻ ഒരുവന്റെ ശക്തി
പോരാത്തതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/125&oldid=190737" എന്ന താളിൽനിന്ന് ശേഖരിച്ചത്