ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 108 —

വായുവിനെ വലിച്ചെടുക്കുന്നതിനാൽ പുറമേയുള്ള വാ
യുവിന്റെ സംഘാതം നീങ്ങീട്ടു അകത്തുള്ള വായു വിരിയുന്ന
തിനാൽ കുപ്പി പൊട്ടിപ്പോകും.

206. മുട്ടയുടെ കൂൎത്ത അറ്റത്തു ഒരു ചെറിയ ദ്വാരം ഉണ്ടാക്കി ഈ ദ്വാ
രത്തെ താഴോട്ടു ആക്കി പിടിച്ചിട്ടു മുട്ടയെ വായു ഇല്ലാത്ത സ്ഥലത്തു കൊണ്ടു
പോയാൽ കുരു പുറപ്പെട്ടു പോകുന്നതു എന്തുകൊണ്ടു?

മുട്ടയുടെ വളഞ്ഞ അറ്റത്തു തോടിന്റെയും ഉള്ളിലുള്ള
തോലിന്റെയും നടുവെ ഒരല്പം വായു ഉള്ളതുകൊണ്ടു പുറമേ
യുള്ള വായു നീങ്ങിയ ശേഷം ആ വായു വിരിയുന്നതിനാൽ
കരുവിനെ അമുക്കി പുറത്താക്കുന്നു.

207. വായുബഹിഷ്ക്കരണയന്ത്രത്തിന്റെ ഗ്രഹകപാത്രത്തിൽ ഒരു തവ
ളയെ വെച്ചിട്ടു വായുവിനെ ചാമ്പി എടുത്താൽ ആ തവള വീൎത്തു പോകുന്നതു
എന്തുകൊണ്ടു?

പുറമേയുള്ള വായു തവളയുടെ പുറത്തു അമൎത്തുന്നില്ലെ
ങ്കിൽ അതിന്റെ തോലിന്റെ ഇടയിലുള്ള വായു വിരിഞ്ഞു
തോൽ വലിയുന്നതിനാൽ തവളയുടെ രൂപം മാറും.

208. വായുബഹിഷ്ക്കരണയന്ത്രത്തിന്റെ ചാണയുടെ മേൽ വെച്ച ക
ണ്ണാടി വായു അല്പം നീക്കിയ ശേഷം എടുപ്പാൻ കഴിയാതവണ്ണം ചാണയോടു
പറ്റിപ്പോകുന്നതു എന്തുകൊണ്ടു?

അകത്തുള്ള വായു നീങ്ങിയ ശേഷം പുറമേയുള്ള വായു
വിന്റെ ഘനം മുഴുവൻ ഈ കണ്ണാടിയിന്മേൽ അമൎത്തുന്നതു
കൊണ്ടു അതു എടുക്കേണമെങ്കിൽ ആ അമൎത്തലിനെ ജയി
ക്കേണ്ടി വരും. ഈ യന്ത്രത്താൽ വായുവിനെ അശേഷം ഇ
ല്ലാതാക്കുവാൻ കഴിയുന്നില്ലെങ്കിലും അതിനെ എത്രയോ നേ
ൎമ്മയാക്കുവാൻ പാടുണ്ടാകും. നമ്മുടെ ചിത്രത്തിൽ രണ്ടു ചാ
മ്പു കോൽ കാണുന്നെങ്കിലും ഒന്നിന്റെ പ്രവൃത്തി ബോധി
ച്ചാൽ മതി. ചാമ്പുകോൽ താഴ്ത്തുന്ന സമയം അടിയിൽ കാ
ണുന്ന ചെറിയ കവാടത്തെ തുറക്കുന്നതിനാൽ യന്ത്രത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/128&oldid=190743" എന്ന താളിൽനിന്ന് ശേഖരിച്ചത്