ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 111 —

ളവാകുന്നു. അയിരുള്ള വെള്ളങ്ങളിലോ അവ ഭൂമിയുടെ ഉദ
രത്തിൽ പാറകളിലൂടേ ഒഴുകുന്ന സമയം ഈ പാറകൾ അവ
യെ അമൎത്തുന്നതിനാൽ ഉണ്ടായി വരാറുണ്ടു.

212. കണ്ണാടികൊണ്ടുള്ള ഒരു കുഴലിൽനിന്നു വായുവിനെ നീക്കിയ ശേ
ഷം ഈയംകൊണ്ടുള്ള ഒരു ഉണ്ടയും ഒരു തൂവലും ഒരുമിച്ചു ഇട്ടാൽ ഒ
രേ വേഗതയിൽ തന്നേ വീഴുന്നതു എന്തുകൊണ്ടു?

ഭൂവാകൎഷണം യാതൊരു പക്ഷഭേദം കൂടാതേ എല്ലാ വ
സ്തുക്കളെയും ഒരു പോലേ ആകൎഷിക്കുന്നെങ്കിലും വസ്തുക്കളു
ടെ ഘനപ്രകാരം വായു ഈ വീഴുന്ന വസ്തുക്കളെ തടുക്കുന്നതു
കൊണ്ടു ആകാശത്തിൽ സാക്ഷാൽ ഈയക്കട്ടിക്കും തൂവലിന്നും
വലിയ ഭേദം ഉണ്ടു. രിക്തകയിൽ അങ്ങിനേ അല്ല, ഇതിൽ
ഭൂവാകൎഷണം മാത്രം വ്യാപരിക്കുന്നതു കൊണ്ടു വീഴുന്ന എല്ലാ
വസ്തുക്കളുടെയും വേഗത സമമായിരിക്കും.

218. പദാൎത്ഥങ്ങൾക്കു ആകാശത്തിലുള്ളതിനെക്കാൾ വായു ഇല്ലാത്ത സ്ഥ
ലത്തു ഇത്തിരി അധികം ഘനം ഉണ്ടാകുന്നതു എന്തുകൊണ്ടു?

169-ാം ചോദ്യത്തിൽ നാം വെള്ളത്തെ സംബന്ധിച്ചു നി
ശ്ചയിച്ച സൂത്രം വായുവിലുള്ള വസ്തുക്കൾക്കും പറ്റുന്നു. ഒരു
വസ്തുവിനെ സാക്ഷാലുള്ള അതിന്റെ സ്ഥലത്തുനിന്നു നീക്കി
യ വായുവിന്റെ ഘനം കുറഞ്ഞു പോകും. ഘനത്തിന്റെ
ഈ അംശത്തെ വായു താങ്ങുന്നതുകൊണ്ടു വസ്തുവിനെ വാ
യുവിൽ തൂക്കുന്ന സമയം അതു കണക്കിൽ വെപ്പാൻ പാടില്ല.
വളരേ സ്ഥലത്തെ നിറെക്കുന്ന ഘനമില്ലാത്ത വസ്തുക്കളിൽ
നിന്നു വായുവിനാൽ അധികം ഘനഭേദം ഉണ്ടാകും. അതിൻ
പ്രകാരം ഒരു റാത്തൽ ഇരിമ്പു വായുവിൽ അല്പം മാത്രം ഭേ
ദിക്കുന്നെങ്കിലും വായുവിൽ തൂക്കുന്ന ഒരു റാത്തൽ തുവലിന്നു
വളരേ ഭേദം ഉണ്ടാകും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/131&oldid=190749" എന്ന താളിൽനിന്ന് ശേഖരിച്ചത്