ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 113 —

നാൽ വായുവിന്റെ പതവും അയവും അത്യന്തം വൎദ്ധിക്കു
ന്നു. പാത്രത്തിലുള്ള ചെറിയ കവാടത്തിൽ ഒരു ഉണ്ട വെ
ച്ചു കവാടത്തെ തുറന്ന ഉടനേ വായു മഹാശക്തിയോടേ പുറ
പ്പെട്ടിട്ടു ഉണ്ടയെ ദൂരത്തു എറിഞ്ഞുകളയും. വെടിവെക്കുന്ന
സമയം ഉണ്ടയുടെ മുമ്പിലും പിമ്പിലും ചൂളിയ വായു വ്യാ
പിക്കുന്നതുകൊണ്ടു വലിയ ഒച്ച കേൾക്കയില്ല.

218. ഒരു ഉണ്ടയോടു തുല്യമായ കുണ്ണാടികൊണ്ടുള്ള കപ്പിയിൽ പകുതി
വെള്ളം നിറെച്ചിട്ടു വെള്ളത്തിൽ മുങ്ങുന്ന ഒരു കുഴൽ ഇട്ടു കുഴലിൽ ഊതുമ്പോൾ
വെള്ളം പുറത്തു തുറിക്കുന്നതു എന്തുകൊണ്ടു? (Hero's Fountain).

നാം ഈ കുഴൽ ചുറ്റും വായു പ്രവേശിക്കാത്തവണ്ണം
കുപ്പിയിൽ ഇട്ടു ഉറപ്പിച്ചിട്ടു ഇതിൽ ഊതുന്നതിനാൽ വെള്ള
ത്തിന്റെ മീതേ നില്ക്കുന്ന വായു ചൂളിപ്പോകും. അതു ഊതുന്ന
വായു വെള്ളത്തിൽ കയറി അതിന്റെ മീതേയുള്ള വായുവി
നോടു ചേരുന്നതുകൊണ്ടത്രേ. ഇവ്വണ്ണം കുപ്പിയിലുള്ള വായു
വിന്നു പുറമേയുള്ള വായുവിനെക്കാൾ കട്ടി ഉണ്ടാകകൊണ്ടു
അതു വെള്ളത്തിന്മേൽ അമൎത്തുന്നതിനാൽ അന്തർവായു സാ
ധാരണമായ വായുവിനോടു സമമായ്ത്തീരുവോളം വെള്ളം തുറി
ക്കും. 210-ാമതിൽ (B. C.) ഹെരോൻ എന്ന യവനതത്വജ്ഞാ
നി ഈ സൂത്രം കണ്ടെത്തിയതുകൊണ്ടു ആ കുപ്പിക്കു ഹെരോ
ന്റെ കുപ്പി എന്ന പേരുണ്ടു.

219. പിസ്ക്കാരികൊണ്ടു വെള്ളം തുറിപ്പിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?

ഒരു പിസ്കാരി നാം 193-ാം ചോദ്യത്തിൽ വിവരിച്ച യന്ത്ര
ത്തോടു എത്രയും തുല്യമായ യന്ത്രമാകുന്നു. അതിന്റെ രണ്ടു
അംശങ്ങളോ, മുമ്പിൽ ഒരു അറ്റം കൂൎത്ത കുഴലും ഇതിനകത്തു
നാം വലിക്കയും വിടുകയും ചെയ്യുന്ന ഒരു ചാമ്പു കോലും ത
ന്നേ. നാം കൂൎത്ത അറ്റത്തെ വെള്ളത്തിൽ മുക്കി ചാമ്പു കോൽ
വലിക്കുമ്പോൾ കുഴലിൽ ഒരു രിക്തത ഉളവാകുന്നതുകൊണ്ടു വെ

8

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/133&oldid=190753" എന്ന താളിൽനിന്ന് ശേഖരിച്ചത്