ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 136 —

ളിൽ മൂന്നാമത്തേ സംഗതി നിമിത്തം ചെവിടർ കേൾക്കു
ന്നില്ല. ഇതിനെ ബോധിക്കേണ്ടതിന്നു ചെവിയുടെ അവസ്ഥ
യെ തൊട്ടു ഒരല്പം അറിയേണ്ടതാകുന്നു. അതിന്റെ മുഖ്യ
അംശങ്ങൾ കാതും (A) ബാഹ്യമായ നാളവും (B) നടുച്ചെവി
യും (D) ഉൾച്ചെവിയും (C, E, F) അതിലും പൂമുഖവും (C)
അൎദ്ധവൃത്തച്ചാലുകളും (E) ശംഖും (F) അന്തൎന്നാളവും (G)
എന്നിവയാകുന്നു. നടുച്ചെവിയോ ഒരു ഗുഹ തന്നേയാകുന്നു.
അതിന്റെ പ്രവേശനത്തിൽ ചെവിക്കുന്നി (Tympanum) എ
ന്ന ചൎമ്മം കാണും. അതു ചെണ്ടത്തോൽ കണക്കേ കേൾ്വി
ക്കു ഉതകുന്നു. ഈ നടുച്ചെവിയിൽനിന്നു ഒരു കുഴൽ തൊണ്ട
യിലേക്കു ചെല്ലുന്നുണ്ടു (Tuba eustachii). ആ ഗുഹയിൽ മൂന്നു
വിശേഷമായ എല്ലുകൾ കാണാം. അ
വയുടെ പേർ: മുട്ടിയെല്ലു (A), അടെ
ക്കയെല്ലു (B), റക്കാബെല്ല് (D), എന്ന
ത്രേ. ഉൾ്ചെറിവിയുടെ പലകുഴലുകളിൽ
എണ്ണപ്പെടാത്ത കൎണ്ണേന്ദ്രിയമജ്ജാ
തന്തുക്കൾ പ്രാപിക്കുന്നതല്ലാതേ നേ
ൎമ്മയായ ഉള്ളൂരികൊണ്ടു മൂടപ്പെട്ട ഈ കുഴലുകൾ നിൎമ്മലജ
ലപ്രായമായ ഒരു ദ്രവംകൊണ്ടു നിറഞ്ഞിരിക്കുന്നു. ആകാ
ശം നടത്തിയ ഒരു ഇളക്കത്തെ കാതു (252-ാം ചോദ്യത്തിൽ വി
വരിച്ച കുഴലിന്റെ പോലേ) കൈക്കൊണ്ട ശേഷം ചെവിക്കു
ന്നിയെയും നടുച്ചെവിയിൽ കിടക്കുന്ന മൂന്നു എല്ലുകളെയും
ഇളക്കും. അവിടേനിന്നു ഇളക്കം ഉൾ്ചെവിയിൽ ഇരിക്കുന്ന
ദ്രവത്തിൽപോലും വ്യാപിക്കുന്നതിനാൽ അതു മുന്നോട്ടും പി
ന്നോട്ടും ഒഴുകുന്നതുകൊണ്ടു മജ്ജാതന്തുക്കളെയും ഇളക്കും, ഇ
വ ഇളക്കത്തെ തലച്ചോറോളം നടത്തിയശേഷം അവിടേ
അതൊരു ശബ്ദമായി ബോധത്തിൽ വരും. ഈ ദീൎഘവഴിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/156&oldid=190796" എന്ന താളിൽനിന്ന് ശേഖരിച്ചത്