ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 139 —

23. മനുഷ്യന്റെ തൊണ്ടയിൽ സ്വരം ഉളവാകുന്നതെങ്ങിനേ? *

മനുഷ്യന്റെ തൊണ്ട ഒരു മാതിരി കുഴൽ അത്രേ. സം
സാരിക്കേണ്ടുന്നതിന്നു വേണ്ടുന്ന കരണങ്ങൾ മൂന്നു. സ്വരം
കൃകം എന്ന തൊണ്ടവായിൽനിന്നു
ജനിക്കുന്നു; ഇതിന്നു വേണ്ടുന്ന വാ
യു ശ്വാസനാളത്തിലൂടേ കൃകത്തി
ൽ പ്രവേശിക്കുന്നു. വായുവിനെ ജ
നിപ്പിച്ചയക്കുന്ന കരണം ശ്വാസ
കോശം തന്നേയാകുന്നു. കൃകത്തി
ന്റെ അംശങ്ങളോ നാലു ഞരമ്പു
കളും മേലിലുള്ള വായെ അടെപ്പാ
നും തുറുപ്പാനും തക്കതായ രണ്ടു ബ
ന്ധനങ്ങളും അത്രേ. ശ്വാസകോ
ശത്തിൽനിന്നു പുറപ്പെട്ടിട്ടു ശ്വാസ
നാളത്തിലൂടേ ചെന്ന വായു ഈ
കൃകദ്വാരത്തിന്റെ ബന്ധനകളെ
ഇളക്കുന്നതിനാൽ സ്വരത്തെ ജനിപ്പിക്കും. സംസാരിക്കാത്ത
സമയം ആ രണ്ടു ബന്ധനങ്ങൾ കൃകദ്വാരത്തെ ഏകദേശം മൂ
ടീട്ടു വായു ദ്വാരത്തിന്റെ ഒരു ചെറിയ അംശത്തിൽ കൂടി കട
ന്നുപോകുന്നു. ശബ്ദം പുറപ്പെടുന്ന സമയത്തിലോ ആ ബ
ന്ധനങ്ങൾ ഉറപ്പായി തീൎന്നിട്ടു അവയുടെ ഇടയിൽ എത്രയും
ഇടുക്കുള്ള ഒരു വിള്ളൽ (Glottis) ഉളവായ ശേഷം ഇതിൽ കൂടി
ചെല്ലന്ന വായു ബന്ധനങ്ങളെ ഇളക്കും. ഈ ഇളക്കം വിഴുങ്ങി
ടത്തിലുള്ള (Pharynx) വായുവിലും വ്യാപിക്കുന്നതിനാൽ ഇളക്ക
ത്തിന്റെയും ശബ്ദത്തിന്റെയും ബലം ഏറും. ബന്ധനങ്ങ
ളുടെ വിരിയും നീളവും പോലേ പലവിധമായ സ്വരഭേദങ്ങളും
ഉണ്ടായ്വരുന്നു.

സൂചകം: ശരീരശാസ്ത്രത്തിൽ 104 105-ാം ഭാഗങ്ങളിൽ നോക്കൂ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/159&oldid=190801" എന്ന താളിൽനിന്ന് ശേഖരിച്ചത്