ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര ΧΙΙΙ

ങ്ങളെ കാത്തു രക്ഷിച്ച ബലമേറിയ ഗൎമ്മാനരാജ്യവും തന്നേ. ഈ കാലത്തു ജന
ങ്ങൾ പട്ടണങ്ങൾ പണിതു പാൎപ്പാൻ തുടങ്ങിയതു കൂടാതേ യുദ്ധസമയങ്ങളിൽ
പോലും സമാധാനത്തോടേ ശാസ്ത്രങ്ങളെയും അഭ്യസിച്ചുപോന്നു.

പൌരന്മാർ തന്നേ ഇക്കാലത്തു കൈത്തൊഴിലുകളെ ചെയ്വാൻ തുടങ്ങിയതു
കൂടാതേ ഇതിന്നായി പ്രകൃതിയിൽ അടങ്ങിയിരിക്കുന്ന ശക്തികളുടെ സഹായ
വും കൂടേ കിട്ടേണ്ടതിന്നു അവർ പ്രകൃതിയെ സൂക്ഷ്മത്തോടേ ശോധനചെയ്വാൻ
ആരംഭിച്ചതിനാൽ കൈത്തൊഴിലുകളും പ്രകൃതിശാസ്ത്രവും ഒന്നിച്ചു വൎദ്ധിച്ചു വി
ളങ്ങുവാൻ തുടങ്ങി. പ്രത്യേകം അച്ചടിയും, അമേരിക്കഭൂഖണ്ഡം കണ്ടു പിടിച്ച
തും, സൎവ്വകലാശാലകളുടെ സ്ഥാപനവും കൊണ്ടു ശുഷ്കാന്തിയും അറിവും ഏറ്റ
വും വൎദ്ധിച്ചുവന്നു. മുമ്പേ പ്രകൃതിസംബന്ധമായ അറിവിൽ താല്പൎയ്യപ്പെട്ടതും
അതിനുള്ള യത്നങ്ങൾ ചെയ്തുവന്നതും വൈദ്യന്മാർ മാത്രം ആയിരുന്നു; ഇപ്പോ
ഴോ പലരും ലാഭത്തിനായി മാത്രമല്ല അറിവിന്നായിട്ടും ഉന്മേഷത്തോടേ പ്രകൃ
തിയെ പരിശോധിക്കുന്നതിന്നു മുതിൎന്നിരിക്കുന്നു. ഇതിന്റെ ശേഷം അറിവും
സന്തോഷവും വൎദ്ധിച്ചു വൎദ്ധിച്ചുവന്നിട്ടുള്ളതല്ലാതേ യാതൊരു കുറവും വന്നിട്ടി
ല്ല. ചില രാജ്യങ്ങളിൽ പ്രകൃതിശാസ്ത്രത്തിൽ താല്പര്യപ്പെടുന്ന ആളുകൾ വൎഷ
ന്തോറും യോഗംകൂടി പല ദിക്കിൽനിന്നും സംഗ്രഹിച്ച അറിവു അന്യോന്യം ഗ്ര
ഹിപ്പിച്ചു നൂതനമായ ശുഷ്കാന്തിയെ ജനിപ്പിക്കയും ചെയ്യുന്നു.

§ 4. പ്രകൃതിപുസ്തകം വായിക്കേണ്ടതിന്നു നാം നമ്മുടെ പഞ്ചേന്ദ്രിയങ്ങ
ളെ നല്ലവണ്ണം പ്രയോഗിക്കേണം; ഇക്കാൎയ്യത്തിൽ ഊഹംകൊണ്ടു ഒന്നും സാധി
ക്കയില്ല. എന്നാൽ പല കാൎയ്യങ്ങളുടെ ചേൎച്ചയെ കാണ്മാനും പ്രകൃതിയുടെ അന്ത
ൎഭാഗത്തിലേക്കു പ്രവേശിപ്പാനും ആത്മാവിന്നു മാത്രമേ കഴിവുള്ളൂ. ഇതു സംബ
ന്ധമായി വല്ലതും പഠിക്കേണമെങ്കിൽ പ്രകൃതിയെ പരിശോധിച്ചു അതിനോടു
തന്നേ പ്രത്യേകമായി ചില ചോദ്യങ്ങൾ ചെയ്യേണ്ടതാണ്. ഈ പരീക്ഷ
(Experiment) കൊണ്ടു പുസ്തകം താനേ തുറന്നു വരുന്നതിനാൽ അതിലേ സാരം
എടുപ്പാൻ കഴിയുന്നതുമാകുന്നു.

§ 5. പ്രകൃതിയിൽ എങ്ങും രണ്ടു കാൎയ്യങ്ങളിൽ, ദൃഷ്ടി വെക്കേണ്ടതാണ്.
ഒന്നു പദാൎത്ഥങ്ങൾ മറ്റേതു പദാൎത്ഥങ്ങളിൽ ഉളവാകുന്ന മാറ്റങ്ങൾ. കല്ലു താ
മരപ്പൂ, പശു എന്നിവ പദാൎത്ഥങ്ങളും അപാദാനം, ചൂടു, വീഴ്ച മുതലായവ മാറ്റ
ങ്ങളും ആകുന്നു.

§ 6. ഈ മാറ്റങ്ങളുടെ സംഗതി എന്താണ്? നാം ഒരു കല്ലു എടുത്തു മേ
ലോട്ടു എറിയുമ്പോൾ ആ മാറ്റത്തിന്റെ കാരണം നമ്മുടെ ഇഷ്ടമത്രേ എന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/17&oldid=190490" എന്ന താളിൽനിന്ന് ശേഖരിച്ചത്