ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 156 —

വായു മുതലായവയും ചില ലോഹങ്ങളും പ്രധാനം. ഇങ്ങി
നേയുള്ള യന്ത്രത്തിന്നു ഘൎമ്മമാത്ര എന്ന പേർ വിളിക്കാമല്ലോ.
അതു വായുമാത്രയോടു തുല്യമായാലും ചില ഭേദങ്ങൾ ഉണ്ടു.
താഴേയുള്ള അറ്റം ഉണ്ട ആയിട്ടുള്ള കണ്ണാടികൊണ്ടുള്ള എ
ത്രയോ നേരിയ കുഴലിനെ ചൂടാക്കുന്നതിനാൽ വായുവിനെ
എല്ലാം കുഴലിൽനിന്നു പുറത്താക്കിയ ശേഷം അതിനെ രസം
കൊണ്ടു നിറെച്ചുമീതേ ഉരുക്കി അടെക്കും. ഈ കുഴലിനെ ഒരു
കുറി തോതിനോടു (scale) കെട്ടി ഉറപ്പിച്ചതിൽ പിന്നേ ഒന്നാ
മതു ചൂടിന്റെ ഉത്തമാധമങ്ങളായ രണ്ടു അതിരുകളെ നിശ്ച
യിക്കേണം. യന്ത്രത്തെ തിളെക്കുന്ന വെള്ളത്തിലിട്ടു രസം വിരി
ഞ്ഞു കയറുന്ന സ്ഥലത്തെ കുറിക്കുന്നു. പിന്നേ യന്ത്രത്തെ കട്ടി
യായിപ്പോകുമാറാക്കുന്ന തണുത്ത വെള്ളത്തിൽ ഇട്ടു രസം ചുരു
ങ്ങി ഇറങ്ങുന്ന സ്ഥലത്തെയും സൂചിപ്പിക്കും. ഈ രണ്ടു അ
തിർരേഖകളുടെ നടുവിൽ ഉള്ള സ്ഥലത്തെ ഇലികളായി (degrees)
വിഭാഗിക്കാം. "ത്സെത്സിയൻ (Celsus) എന്ന ശാസ്ത്രി ഈ രണ്ടു
വിന്ദുക്കളുടെ മദ്ധ്യത്തിൽ 100 ഇികളാക്കി; ഈ ശതധാ ഘൎമ്മ
മാത്ര വിശേഷാൽ ശാസ്ത്രവിഷയങ്ങളിൽ പെരുമാറി വരുന്നു.
രെയോമീർ (Reaumur) എന്ന ഫ്രാഞ്ചിക്കാരൻ 80 ഇലികളായി
മാത്രം കുറിച്ചു; ഈ യന്ത്രത്തെ ഫ്രാഞ്ചിക്കാരും ഗൎമ്മാനരും
പ്രയോഗിക്കാറുണ്ടു. ഇവ രണ്ടിലും കട്ടിയായ വെള്ളത്തിന്റെ
ചൂടു കുറിക്കുന്ന ഇലിയിൽ സൊന്ന (0) ആയി വിചാരിപ്പാൻ
ആവശ്യം. ഇംഗ്ലാന്തിലോ വേറോരു ഘൎമ്മമാത്ര പ്രയോഗിച്ചു
വരുന്നു. രസം ഒന്നാമത് ഇതിനായി പ്രയോഗിച്ചു, ഫാരൻ
ഹൈത് (Fahrenheit) എന്ന ഗൎമ്മാനൻ ഇതിനെ സങ്കല്പിച്ചു.
ഈ ശാസ്ത്രി ഹിമംകൊണ്ടും നവക്ഷാരം (Sal Ammoniac) കൊ
ണ്ടും അപൂൎവ്വമായ ശീതം വരുത്തീട്ടു കുഴൽ അതിൽ ഇട്ടു രസം കു
ഴലിൽ ഇറങ്ങിനിന്ന സ്ഥലത്തു സൊന്ന കുറിച്ചശേഷം തിളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/176&oldid=190835" എന്ന താളിൽനിന്ന് ശേഖരിച്ചത്