ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 161 —

ശം അകത്തുള്ള തോലിന്റെ വളരേ അമൎത്തി ഞെരുക്കുന്നതി
നാൽ ചോര ഒഴുകും.

303. തീ കത്തുമ്പോൾ പുക മേലോട്ടു കയറുന്നതു എന്തുകൊണ്ടു?

തീയുടെ ചുറ്റുമുള്ള ആകാശം ചൂടിനാൽ വളരേ വിരി
ഞ്ഞു ഘനം കുറയുന്നതുകൊണ്ടു മേലോട്ടു കയറും. ഇതു ബ
ലത്തോടേ കയറുന്നതിനാൽ പുകയെയും മേലോട്ടു കൊണ്ടു
പോകും.

304. ഒരു മുറിയിൽ തീ കത്തിച്ചാൽ താഴത്തേതിൽ അധികം മീതേ ചൂ
ടു തോന്നുന്നതു എന്തുകൊണ്ടു?

ചൂടിനാൽ വായു വിരിയുന്നതല്ലാതേ ഘനവും കുറഞ്ഞു
പോകുന്നു. അതിൻനിമിത്തം ചൂടുള്ള വായു കയറിയ ശേഷം
ഘനവും ശീതവുമുള്ള വായു താണ സ്ഥലങ്ങളിൽ ഇരിക്കും.
എണ്ണ എപ്പോഴും വെള്ളത്തിന്മേൽ കിടക്കുന്നതു പോലേ അ
ധികം ചൂടുള്ള വായു എപ്പോഴും ഉഷ്ണം കുറഞ്ഞ വായുവിന്നു
മേൽ പരന്നു കിടക്കും.

305. വിളക്കിന്മേൽ ഒരു ചിമ്നി വെച്ചാൽ അധികം നല്ലവണ്ണം പ്രകാ
ശിക്കുന്നതു എന്തുകൊണ്ടു?

ചിമ്നിയിൽ ചൂടുള്ള വായു എപ്പോഴും കയറുന്നതിനാൽ
ചുറ്റുമുള്ള ആകാശത്തിൽ താഴോട്ടു ഒരു കാറ്റൂട (സഞ്ചാ
രം) ഉളവായിട്ടു ശീതമുള്ളവായു ജാലയുടെ താഴേ പ്രവേശി
ച്ചു എപ്പോഴും പുതിയ അമിലതത്തെ എത്തിച്ചുകൊള്ളും.
താഴേ പ്രവേശിക്കുന്ന പുതിയവായുവിൻനിമിത്തം ചൂടുള്ള
വായു വേഗം തെറ്റി പോകേണം; ഇങ്ങിനേ ജ്വാലെക്കു അ
മിലതം ധാരാളമായി കിട്ടും. ചിമ്നികൾ വിളക്കുകൾക്കു ഉത
കും പ്രകാരം ഗോപുരങ്ങൾ വലിയ അഗ്നിക്കു ഉതകേണം.
ഉയരം വൎദ്ധിക്കുന്തോറും ഉപകാരവും വൎദ്ധിക്കും. ചിമ്നിക്കു അ
ധികം വീതി ഉണ്ടെങ്കിൽ മീതേയുള്ള വായു വേണ്ടുവോളം

11

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/181&oldid=190843" എന്ന താളിൽനിന്ന് ശേഖരിച്ചത്