ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 167 —

ഗൂഢമായിരിക്കുന്ന അനവധി ചൂടു മുക്തമായി ആകാശത്തിൽ
വ്യാപിക്കുന്നതിനാലത്രേ. ഇതുനിമിത്തം നാനാ ചെറിയ തൈ
കളുടെ അരികേ ആളുകൾ വെള്ളം നിറഞ്ഞ വസികളെ വെ
ച്ചിട്ട വെള്ളം കട്ടിയായിത്തീരുന്നതിനാൽ തൈകൾ വിട്ടുപോ
യ ചൂടു പിടിക്കും.

314. നനഞ്ഞിരിക്കുന്ന വസ്ത്രങ്ങൾ കാറ്റത്തു ഇട്ടാൽ ഉണങ്ങുന്നതു എന്തു
കൊണ്ടു?

നനഞ്ഞിരിക്കുന്ന വസ്ത്രങ്ങളിൽ അടങ്ങിയിരിക്കുന്ന വെ
ള്ളം ആകാശത്തിൽ ആവിയായിത്തീൎന്നിട്ടു ഈറമായ വായു നീങ്ങി
എപ്പോഴും പുതിയ വരണ്ട ആകാശം വസ്ത്രങ്ങൾക്കു തട്ടുന്നതി
നാൽ നനവു വേഗം നീങ്ങി ഉണങ്ങുന്നു.

315. വസ്ത്രങ്ങളെ ഉണക്കേണ്ടതിന്നു അവയെ വിരിച്ചിട്ടുന്നതു എന്തു
കൊണ്ടു?

മേല്ഭാഗത്തിലേ വെള്ളം ആവിയായി ചമയുന്നതുകൊണ്ടു
മേല്ഭാഗം കഴിയുന്നേടത്തോളം വിസ്താരമാക്കുന്നതു നന്നു. മ
ടക്കിവെച്ച വസ്ത്രങ്ങൾ വളരേ താമസിച്ചു ഉണങ്ങുന്നതു എന്തു
കൊണ്ടു എന്നു ചോദിച്ചാൽ ഈറം ക്രമേണമാത്രം മേല്ഭാഗ
ത്തേക്കു കയറുന്നതുകൊണ്ടത്രേ.

316. ആകാശം ഈറംകൊണ്ടു നിറഞ്ഞിരിക്കുന്ന സമയം വസ്ത്രങ്ങൾ പല
പ്പോഴും ഉണങ്ങാത്തതു എന്തുകൊണ്ടു?

ആകാശത്തിൽ ജല ആവി വേണ്ടുവോളം അടങ്ങിയിരിക്കു
ന്നെങ്കിൽ അതിൽ അധികം കൈക്കൊൾ്വാൻ പാടില്ലാതേ
പോകും. ആവി ആകാശത്തിൽ ചേരാവുന്നിടത്തോളം ചേ
ൎന്നാൽ അതിന്നു പിന്നീടു (saturation) അധികം കൈക്കൊൾ്വാൻ
പാടില്ല. വരണ്ട ആകാശത്തിന്നു ആവി കൈക്കൊൾ്വാൻ
കഴിയുന്നതുകൊണ്ടു ഉഷ്ണകാലത്തിൽ തുണി വളരേ വേഗം
ഉണങ്ങും.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/187&oldid=190853" എന്ന താളിൽനിന്ന് ശേഖരിച്ചത്