ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 174 —

രേ തണുത്തുപോകുന്നതുകൊണ്ടു ദ്രവമായി ചമഞ്ഞ ആവി
വെള്ളമായി മാത്രം അല്ല കട്ടിയായ വെള്ളമായും (ഉറെച്ച മ
ഞ്ഞു; Rime) സസ്യങ്ങളുടെമേൽ കാണാം. അങ്ങിനേ തന്നേ
ശീതകാലത്തു വിലാത്തിയിൽ ഉലാത്തുന്ന സമയം ചിലപ്പോൾ
സ്വന്തശ്വാസത്തെ പോലും കാണ്മാൻ കഴിയും; അതു പുക
യോ മഞ്ഞോ എന്ന പോലേ വായിൽനിന്നു പുറപ്പെടുന്നു.
അതു ശ്വാസത്തിലുള്ള വെള്ളത്തിന്റെ ആവി ശീതത്താൽ
വെള്ളമായിത്തീൎന്നിട്ടു ദൃശ്യമായി ഭവിക്കുന്നതിനാലത്രേ.

333. ആകാശം മേഘങ്ങളാൽ മൂടിക്കിടക്കുന്ന രാത്രിയിൽ മഞ്ഞു വീഴാത്ത
തു എന്തുകൊണ്ടു?

മേഘങ്ങൾ ഭൂമിയിൽനിന്നു പുറപ്പെടുന്ന ചൂടിൻ രശ്മിക
ളെ മടക്കി അയക്കുന്നതുകൊണ്ടു നിലം വേണ്ടുവോളം തണുക്കു
ന്നില്ല. അതിൻനിമിത്തം അനവധി ചപ്പുള്ള മരങ്ങളുടെ ചു
വട്ടിൽ മഞ്ഞു വീഴാ.

334. ആകാശം തെളിഞ്ഞിരിക്കുന്ന രാത്രിയിൽ കാറ്റു ഊതുമ്പോൾ മഞ്ഞു
വീഴാത്തതു എന്തുകൊണ്ടു?

വളരേ ചൂടു വിടുന്ന വസ്തുക്കളുടെ അരികേ വായു എത്രയും
തണുക്കുന്നെങ്കിലും കാറ്റു ഈ വക ആകാശത്തെ നീക്കി ചൂ
ടുള്ള വായുവിനെ കൊണ്ടുവരുന്നതിനാൽ വസ്തുക്കൾ്ക്കു വേണ്ടു
വോളം കുളിൎമ്മ പിടിപ്പാൻ വഹിയാ.

335. വൎഷകാലത്തിൽ വിശേഷാൽ മഞ്ഞു ഇത്ര കാണുന്നതു എന്തുകൊണ്ടു?

നനഞ്ഞിരിക്കുന്ന ഭൂമിയിൽനിന്നു ഈ സമയത്തു ഇടവി
ടാതേ വെള്ളത്തിന്റെ ആവി കയറുന്നെങ്കിലും ഈ ഈറം
കൊണ്ടു നിറഞ്ഞ ശീതമുള്ള ആകാശം അതിനെ കൈക്കൊ
ള്ളായ്കകൊണ്ടു ആവി ഉറയും. ഈ ഉറയുന്ന ആവി ആദ്യം
എത്രയും ചെറിയ പൊക്കുളകളായി അത്യന്തമായി കൂടുന്നതു
കൊണ്ടു അദൃശ്യമായിരിക്കയില്ല. ഈ പൊക്കുളകളെ വായു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/194&oldid=190865" എന്ന താളിൽനിന്ന് ശേഖരിച്ചത്