ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 178 —

തത്തിൽ പോലും പതെക്കുന്ന ഗന്ധകത്തിന്റെ അമിലതത്തെ
പഴുത്ത ഒരു ഇരിമ്പു വസിയിൽ പകൎന്നിട്ടു അല്പം വെള്ളം
ചേൎത്താൽ വെള്ളം പെട്ടന്നു കട്ടിയായി ചമയുന്നതു എന്തൊ
രു ആശ്ചൎയ്യം! പിന്നേ ഇരിമ്പു ഉരുക്കുന്ന പണിക്കാൎക്കു ചില
പ്പോൾ ഉരുകുന്ന ഇരിമ്പിൽ തങ്ങളുടെ കൈമുക്കിയാലും യാ
തൊരു ഹാനി വരികയില്ല എന്നു കേൾക്കുന്നു. അതോ തോ
ലിന്റെ ഈറത്താൽ ഉളവാകുന്ന ആവി ഉരുകുന്ന ഇരിമ്പി
ന്റെയും കൈയുടെയും മദ്ധ്യത്തിൽ ഇരിക്കുന്നതുകൊണ്ടാകു
ന്നു എന്നറിയേണം.

342. വെള്ളം നിറഞ്ഞ പാത്രത്തിൽ നാകം ഇട്ടിട്ടു പാത്രത്തെ എത്ര ചൂ
ടാക്കിയാലും നാകം ഉരുകാത്തതു എന്തുകൊണ്ടു?

വെള്ളം പതെച്ചാൽ കൈക്കൊള്ളുന്ന ചൂടു എല്ലാം ആവി
യെ ജനിപ്പിക്കേണ്ടതിന്നു മാത്രം ചെലവഴിക്കുന്നു. അതുകൊ
ണ്ടു 100°C യിൽ പരമായ ഉഷ്ണം ഉണ്ടാകയില്ല. നാകത്തെ ഉ
രുക്കേണ്ടതിന്നു നമുക്കു 230°C ഉഷ്ണം ആവശ്യമാകകൊണ്ടു പ
തെക്കുന്ന വെള്ളത്തിന്റെ ചൂടു മതിയാകില്ല. വെള്ളം വ
റ്റിയ ശേഷം മാത്രം ചൂടെല്ലാം നാകത്തിന്നു തട്ടുന്നതിനാൽ
ഉരുകുവാൻ കഴിയും എന്നിട്ടും പതെക്കുന്ന വെള്ളത്തിൽ ഉരുകു
ന്ന ചില ലോഹങ്ങളുടെ കലൎപ്പുകളുണ്ടു. (310-ാം ചോദ്യം
നോക്കുക.)

343. നാം ചൂടാക്കുന്ന പെരുത്തു കൊഴുപ്പുള്ള ഭക്ഷണങ്ങൾ വെള്ളത്തിൽ
പാകം ചെയ്യുന്നവയെക്കാർ അധികം മൃദുവായ്ത്തീരുന്നതു എന്തുകൊണ്ടു?

കൊഴുപ്പു പതെക്കേണ്ടതിന്നു വെള്ളത്തെക്കാൾ അത്യന്തം
വലിയ ഉഷ്ണം വേണം. ആകയാൽ ഇതിൽ വല്ലതും ചൂടാക്കു
മ്പോൾ അതിന്നു 100°Cയിൽ അധികമായ ചൂടു തട്ടുന്നതിനാലേ
നല്ല മൃദുത്വം ഉണ്ടാവൂ. ഇതുനിമിത്തം കൊഴുപ്പു ഇല്ലാത്ത ഇ
റച്ചി വറുക്കേണ്ടതിന്നു പെരുത്തു സമയം വേണം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/198&oldid=190872" എന്ന താളിൽനിന്ന് ശേഖരിച്ചത്