ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 179 —

344. സാരമില്ലാത്ത അറാക്ക് വാറ്റുന്നതിനാൽ അധികം നന്നായി തീ
രുന്നതു എന്തുകൊണ്ടു?

അറാക്കിൽ ആവിയും (Alcohol) വെള്ളവും അടങ്ങിയിരി
ക്കുന്നു. അല്പമായ ചൂടിനാൽ ഈ ആവി നീങ്ങി ആകാശ
ത്തോടു ചേരുന്നതുകൊണ്ടു അറാക്കിനെ ചൂടാക്കുമ്പോൾ
വെള്ളത്തെക്കാൾ അധികം ആവിചാരായച്ചട്ടിയിൽനിന്നു നീ
ങ്ങിപ്പോകും. നീങ്ങിപ്പോയതു സൂക്ഷ്മത്തോടേ വേറൊരു പാ
ത്രത്തിൽ സംഗ്രഹിച്ചു വീണ്ടും കുളുൎപ്പിച്ചാൽ പുതുതായി ഉള
വാകുന്ന അറാക്കിൽ അധികം ആവി ഉണ്ടാകും. ആവി
അറാക്കിൽ പെരുകന്നേടത്തോളം അതിന്റെ ബലം വ
ൎദ്ധിക്കും താനും.

345. കാച്ചുന്നതിനാൽ എല്ലുകളെപ്പോലും കഞ്ഞി കണക്കേ മൃദുവാക്കുവാൻ
കഴിയുന്നതു എന്തുകൊണ്ടു?

ഇത്ര ചൂടു വരുത്തേണ്ടതിന്നു വായു പ്രവേശിക്കാത്തവണ്ണം
പാത്രത്തിന്നു ഒരു മൂടിവേണം. മൂടുന്നതിനാൽ ആവിക്കു തെ
റ്റിപ്പോവാൻ വഴിയില്ല. ഈ ആവി വെള്ളത്തിന്മേൽ അത്യ
ന്തം അമൎത്തുന്നതുകൊണ്ടു കുമളെക്കുന്ന പൊക്കുളകൾക്കു ആ
വിയായി തീരുവാനും വെള്ളത്തിന്നു പതെക്കുവാനും കഴിക
യില്ല. ഇവ്വണ്ണം വെള്ളത്തിന്റെ ചൂടു മേല്ക്കുമേൽ വൎദ്ധിച്ചിട്ടു
കൊട്ടുകളെപ്പോലും മൃദുവാക്കുവാൻ കഴിയും. ചൂടു വൎദ്ധിക്കു
ന്തോറും അടെക്കപ്പെട്ട കുമളകളുടെ ബലം പെരുകുന്നെങ്കിലും
അവ അധികമായി വെള്ളത്തിന്മേൽ അമൎത്തുന്നതുകൊണ്ടു ഇ
നി പതെപ്പാൻ പാടില്ല. ഈ കിടാരത്തെ വളരേ തടിച്ച ഇ
രിമ്പു കൊണ്ടു ഉണ്ടാക്കുവാൻ ആവശ്യം. അതുകൂടാതേ, വെള്ള
ത്തിന്റെ ആവിക്കു അധികം ബലം കിട്ടിയ ഉടനേ അതു ത
ന്നാലേ തുറക്കുവാൻ തക്കതായ കവാടം വേണം (Safety valve)
അതില്ലെങ്കിൽ കിടാരം ഒടുക്കം ഭയങ്കരമായ ശക്തിയോടേ
പൊട്ടിപ്പോകും.

12*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/199&oldid=190873" എന്ന താളിൽനിന്ന് ശേഖരിച്ചത്