ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 190 —

രത്തിൽനിന്നു ആവി കൊണ്ടു വരുന്ന കഴിലിലുള്ള ഒരു കവാ
ടത്തിന്നും (೧=1) ഈ ഉണ്ടകൾക്കും ഒരു ചേൎച്ച ഉണ്ടു. അ
തെങ്ങിനേ? ഇരിമ്പുകോലിന്റെ ചുറ്റും തിരിയുവാൻ തക്ക
വണ്ണം ഉണ്ടകളെ തൂക്കി ഉറപ്പിച്ചശേഷം ഈ കോലിന്റെ
താഴേയുള്ള അറ്റത്തോടു ചേൎക്കപ്പെട്ട ഒരു ചെറിയ ചക്രത്തെ
അതിരില്ലാത്ത (അറ്റങ്ങൾ ഇണച്ച) തോൽവാർ വലിയ
ചക്രത്തോടു ചേക്കുമ്പോൾ വലിയ ചക്രം തിരിയുമളവിൽ
ചെറിയ പക്രവും ഇരിമ്പുകോലും രണ്ടു ഉണ്ടകളും തിരിയേ
ണം. ചക്രത്തിന്റെ വേഗത വൎദ്ധിക്കുന്തോറും കേന്ദ്രത്യാഗ
ശക്തി (Centrifugal force) പ്രകാരം ആ ഉണ്ടകൾ കോലിൽനി
ന്നു അകലുകയും വേഗത കുറയുമ്പോൾ കോലിനോടു അടു
ത്തു വരികയും ചെയ്യേണം. എങ്കിലും ഈ രണ്ടു ഉണ്ടകൾ
മീതേയും താഴേയും 4 ചെറിയ കോലുകളെക്കൊണ്ടു വലിയ
കോലിന്റെ ചുറ്റുമുള്ള രണ്ടു വളകളോടു ചേൎന്നിട്ടു ഈ വള
കൾ വീണ്ടും ചില ഇരിമ്പു കോലുകളെക്കൊണ്ടു ആവിക്കുഴ
ലിൽ നാം കണ്ട കവാടത്തോടു (೧ = 1:) ചേൎക്കപ്പെട്ടതുകൊ
ണ്ടു ഉണ്ടകൾ തമ്മിൽ അകന്നുപോകുന്ന സമയത്തിൽ ആ
രണ്ടു വളകൾ തമ്മിൽ അടുത്തുവരുന്നതിനാൽ ആ കവാട
ത്തെ അല്പം അടെക്കുന്നതുകൊണ്ടു കുറച്ചു ആവി യന്ത്രത്തിൽ
പ്രവേശിക്കുന്നതിനാൽ വേഗത കുറഞ്ഞു പോകും. ഈ വേഗ
ത അധികം കുറഞ്ഞ ഉടനേ ആ രണ്ടു ഉണ്ടകൾ തമ്മിൽ
അടുത്തു വരികയും വളകൾ തമ്മിൽ വേർപിരിയുകയും ചെയ്യു
ന്നതിനാൽ കവാടത്തെ അധികം തുറന്നിട്ടു വീണ്ടും അധികം
ആവി വരുന്നതിനാൽ വേഗത കുറഞ്ഞു പോകയില്ല. ഈ ഉ
ണ്ടകളെയും വലിയ ചക്രം തിരിക്കുന്നതുകൊണ്ടു ആവിയുടെ
പലവിധമായ ബലത്താലും തീയുടെ ഭേദത്താലും യന്ത്രത്തിൽ
ജനിക്കുന്ന വെവ്വേറേ വിരോധങ്ങളാലും വേഗതയിൽ വരുന്ന

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/210&oldid=190896" എന്ന താളിൽനിന്ന് ശേഖരിച്ചത്