ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 195 —

കും. വലിയ ചക്രത്തെ നിൎത്തിയ ശേഷം ഗോളസ്തംഭത്താലും
അതിന്റെ ചാമ്പുകോലിനാലും യന്ത്രത്തെ പുതിയ വെള്ളം
കൊണ്ടു നിറെക്കാം.ബലമേറിയ ഒരുആവിയന്ത്രത്തെ ഒന്നാമത്
അമേരിക്കകാരനായ ഒലിവർ ഇവനസ്സ് (Oliver Evans) 1800-ാം
വൎഷത്തിൽ സങ്കല്പിച്ചു. ഇതുകൊണ്ടു ഒരു വണ്ടിയെ വലിച്ച ശേ
ഷം 1814-ാമതിൽ റോബൎത്ത് സ്തിവന്സൊൻ (Robert Stephenson)
എന്ന ഇംഗ്ലിഷ് യന്ത്രക്കാരൻ നമ്മുടെ പുകവണ്ടിയെ സങ്ക
ല്പിക്കയും ചെയ്തു.

353. ഒരു ആവിവണ്ടിയുടെ വാൎപ്പിന്നു ഒരു രക്ഷാകവാടം (Safety Walve)
ആവശ്യം ആകുന്നതു എന്തുകൊണ്ടു?

അശേഷം അടെച്ചിരിക്കുന്ന കടാഹത്തിൽ നീൎപ്പുക വൎദ്ധി
ച്ചു വൎദ്ധിച്ചു ഒടുക്കം വാൎപ്പിനെ പൊളിപ്പാൻ തക്കതായ ബ
ലം ഉളവാകാം. ഈ ആളിപ്പിനെ തടുക്കേണ്ടതിന്നു കടാഹ
ത്തിന്റെ മേല്ഭാഗത്തിൽ (L) ഒരു കവാടം ഉണ്ടു; അതു ഒരു
തൂക്കംകൊണ്ടു അടെക്കപ്പെട്ടാലും കടാഹത്തിൽ ആവിയുടെ
ബലം അധികമായിത്തീരുമ്പോൾ ആവി തന്നാലേ കവാട
ത്തെ തുറന്നു അപായമില്ലാത്ത അമൎത്തൽ ഉണ്ടാകും വരേ ആ
വി തെറ്റിപ്പോകും. നമ്മുടെ ചിത്രത്തിൽ ഇനി നാം കാണു
ന്നതു ഒരു ആവിമാത്രയും (Manometer-H, §86 നോക്കുക) ഒരു
ചൂളക്കുഴലും (Whistle-l) അത്രേ. തീവണ്ടി നടത്തുന്ന ആൾ
അല്പം ആവി ഒരു വിള്ളലിലൂടേ തെറ്റിപ്പോവാൻ സംഗതി
വരുത്തുന്നതിനാൽ ഒരു ശബ്ദം ജനിക്കുന്നു.

13*

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/215&oldid=190904" എന്ന താളിൽനിന്ന് ശേഖരിച്ചത്