ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 2 —

b. പഠിപ്പില്ലാത്ത ജനങ്ങളുടെ ഇടയിൽ എപ്പോഴും നട
പ്പുള്ള ദുൎവ്വിശ്വാസത്തെ (കൂളിച്ചുട്ട, ഗ്രഹണം തുടങ്ങിയുള്ളവ
ഓൎക്ക) നീക്കുന്നതു.

c. ഈ ശാസ്ത്രം പഠിക്കുന്നതിനാൽ നാം സ്രഷ്ടാവിന്റെ
അതിരില്ലാത്ത മഹത്വത്തെയും സൃഷ്ടിയിൽ വിളങ്ങുന്ന ക്രമ
ത്തെയും ഐക്യതയെയും മാത്രമല്ല മനുഷ്യന്റെ അല്പബുദ്ധി
യെയും കാണുന്നതു കൊണ്ടു ദൈവവിചാരവും ദൈവഭക്തി
യും ഉളവാകും.

d. ഈ ശാസ്ത്രത്താൽ ലോകത്തിലുള്ള വസ്തുക്കളെ ശരി
യായി പ്രയോഗിക്കേണ്ടതിന്നും ആപത്തുകളിൽനിന്നു തെറ്റി
പ്പോകേണ്ടതിന്നും വിദ്യകൾക്കും കൈത്തൊഴിലുകൾക്കും വേ
ണ്ടുന്ന യന്ത്രങ്ങളെയും കോപ്പുകളെയും കണ്ടെത്തേണ്ടതിന്നും
ചൊല്ലിക്കൂടാത്ത ഉപകാരങ്ങൾ വരാറുണ്ടു. (കമ്പിത്തപ്പാൽ,
പുകവണ്ടി, ചീനക്കുഴൽ, വിളക്കുകൾ മുതലായവ ഓൎക്ക).

e. ദൃശ്യമായവ ഒക്കയും ഉള്ളവണ്ണം ബോധിക്കുന്നതിനാൽ
മനുഷ്യാത്മാവിന്നു എത്രയും സന്തോഷം ഉണ്ടാകും

5. ഈ ശാസ്ത്രത്തിന്റെ ലാക്കെന്ത്?

പ്രകൃതിയിൽ അടങ്ങിയിരിക്കുന്ന എല്ലാ സാധാരണനി
യമങ്ങളും ശക്തികളും കണ്ടെത്തി തെളിയിക്കുന്നതത്രേ.

6. പ്രകൃതിനിയമം എന്നതു എന്ത്?

പ്രകൃതിയിൽ എപ്പോഴും വല്ല മാറ്റം അല്ലെങ്കിൽ ഒരു ഇ
ളക്കും വരുത്തുന്ന സംഗതികൾ അത്രേ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/22&oldid=190500" എന്ന താളിൽനിന്ന് ശേഖരിച്ചത്