ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 201 —

ളിച്ചം എപ്പോഴും എല്ലാ ദിക്കിൽ വിളങ്ങുകയാൽ വെളിച്ചം
എല്ലായ്പോഴും മേല്പറഞ്ഞ സൂത്രപ്രകാരം കുറയും. അതു വി
ചാരിക്കുമ്പോൾ ഭൂമിയെയും ഗ്രഹങ്ങളെയും പ്രകാശിപ്പിക്കു
ന്ന ആദിത്യന്റെ ശോഭയുടെ വിശേഷതയെ കുറിച്ചു അല്പം
ഊഹിക്കാമല്ലോ.

360. കണ്ണാടിയിലൂടേ നോക്കിക്കൊണ്ടിരിക്കേ വസ്തുക്കളെ കാണ്മാൻ ക
ഴിയുന്നതു എന്തുകൊണ്ടു?

കണ്ണാടി സ്വച്ഛതയുള്ള വസ്തു ആകകൊണ്ടു അതിന്റെ
അപ്പുറത്തുള്ള വസ്തുക്കളിൽനിന്നു വരുന്ന വെളിച്ചം തടസ്ഥം
കൂടാതേ ഇതിലൂടേ കടന്നുപോയിട്ടു നമ്മുടെ കണ്ണിൽ എത്തും.
എന്നിട്ടും തികഞ്ഞ സ്വച്ഛത കണ്ണാടിക്കുപോലും ഇല്ല. ത
ടിച്ച കഷണം എടുക്കുമ്പോൾ വസ്തുക്കളെ കണ്ടറിവാൻ വള
രേ പ്രയാസം. അപ്രകാരം തന്നേ ആകാശവും വെള്ളവും
തിരേ സ്വച്ഛമായ വസ്തുക്കൾ അല്ല; ആഴമുള്ള വെള്ളങ്ങളിൽ
നോക്കുമ്പോൾ അടി കണ്ടു കൂടാ. വായുവിന്നു പൂൎണ്ണസ്വച്ഛ
ത ഉണ്ടായാൽ ആകാശം കറുത്തിരിക്കും.

361. വെളിച്ചത്തെ കൈക്കൊള്ളാത്ത വസ്തുക്കളെ കാണ്മാൻ കഴിയുന്നതു
എന്തുകൊണ്ടു?

വെളിച്ചത്തെ സ്വീകരിക്കാത്ത വസ്തുക്കൾ മിന്നുന്നവസ്തു
വിന്റെ രശ്മികളെ പ്രതിബിംബിക്കുന്നതുകൊണ്ടു രശ്മികൾ
നമ്മുടെ കണ്ണിൽ എത്തി വസ്തുവിന്റെ ചിത്രത്തെ ജനിപ്പി
ക്കും. വേറേ വസ്തു നടുവിൽ നില്ക്കുണെങ്കിലോ രശ്മികൾ ക
ണ്ണിൽ എത്തായ്കയാൽ വസ്തുവിനെ കണ്ടു കൂടാ.

362. സ്വച്ഛതയില്ലാത്ത വസ്തുവിനെ പ്രകാശിപ്പിക്കുന്നതിനാൽ ഒരു
നിഴൽ ഉളവാകുന്നതു എന്തുകൊണ്ടു?

സ്വച്ഛതയില്ലാത്ത വസ്തു എപ്പോഴും നേരേ പുറപ്പെടുന്ന
രശ്മികളെ തടുക്കുന്നതുകൊണ്ടു അതിന്റെ പിമ്പിലുള്ള സ്ഥ
ലത്തിൽ രശ്മികൾ എത്തായ്കയാൽ ആ സ്ഥലം പ്രകാശമി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/221&oldid=190916" എന്ന താളിൽനിന്ന് ശേഖരിച്ചത്