ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 207 —

കൂടേ രശ്മികളെ പ്രതിബിംബിക്കുന്നതിനാൽ നമെമ ഭൂമിപ്പി
ക്കുന്നതായ രണ്ടു ബിംബങ്ങൾ ഉളവാകും. രണ്ടു ബിംബങ്ങളും
എപ്പോഴും കണ്ണാടിയുടെ ഇരട്ടിച്ച തടിയോളം തമ്മിൽ വേർ
പിരിഞ്ഞിരിക്കേണം. തടി വൎദ്ധിക്കുന്തോറും രണ്ടു ബിംബ
ങ്ങളും സ്പഷ്ടമായിത്തീരുന്നതിനാൽ ഒന്നിനെ മറ്റേതു വിരൂപ
മാക്കി തിൎക്കും. ഇതുഹേതുവായിട്ടു ഓരൊറ്റ ചിത്രത്തെ മാത്രം
കാണിക്കുന്ന ലോഹംകൊണ്ടുള്ള ദൎപ്പണം നല്ലതു. അങ്ങിനേ
കണ്ണാടിയുടെ ഇരുഭാഗങ്ങൾ എതിർ ചെല്ലന്നെങ്കിൽ വിരൂപ
മായ ചിത്രം മാത്രം ഉണ്ടായി വരാം.

366. പൂൎണ്ണസ്വച്ഛതയുള്ള ഒരു കണ്ണാടിയിൽ കാണാൻ കഴിയാത്തതു എ
ന്തുകൊണ്ടു?

ഈ കണ്ണാടി കൈക്കൊള്ളുന്ന എല്ലാ രശ്മികൾ പിൻഭാഗ
ത്തുള്ള വിന്ദുവിൽ തമ്മിൽ ഇടമുറിപ്പാൻ തക്കവണ്ണം പ്രതി
ബിംബിക്കുന്നതുകൊണ്ടു നാം കണ്ണാടിയെ കാണാതേ അതി
ന്റെ പിമ്പിൽ നില്പുന്ന വിന്ദുക്കളെ കാണുന്നതേ ഉള്ളൂ.

367. മിനുസമില്ലാത്ത കണ്ണാടിയിൽ ഒരു ചിത്രം കാണ്മാൻ കഴിയാത്തതു
എന്തുകൊണ്ടു?

ഈ കണ്ണാടിയിലുള്ള പരുപരുപ്പുനിമിത്തം അതിന്മേൽ
വീണ കിരണങ്ങളെ ക്രമംകൂടാതേ പ്രതിബിംബിക്കുന്നതുകൊ
ണ്ട അവ പിമ്പിൽ ചേരായ്കയാൽ ചിത്രം ഉളവാകയില്ല.

368. കിളിവാതിലിൻ കണ്ണാടിയിലും ചിലപ്പോൾ സ്വരൂപം കാണ്മാൻ
കഴിയുന്നതു എന്തുകൊണ്ടു?

ഈ വക കണ്ണാടി രശ്മികളെ സാധാരണമായി പ്രതിബിം
ബിക്കായ്കകൊണ്ടു ഒരു ചിത്രം ഉണ്ടാവാൻ പാടില്ല. എന്നിട്ടും
അവയുടെ പിന്നിൽ രശ്മികളെ തടുക്കയോ മടക്കി അയക്കുക
യോ ചെയ്യുന്ന മതിൽ നില്ക്കുമ്പോൾ ഒരു ചിത്രം ഉണ്ടാകുവാൻ
കഴിയും. അതിൻനിമിത്തം ഒരു അൽമൈരയുടെ കണ്ണാടിയി

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/227&oldid=190925" എന്ന താളിൽനിന്ന് ശേഖരിച്ചത്