ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 3 —

ഒന്നാം അദ്ധ്യായം

പദാൎത്ഥങ്ങളുടെ സാധാരണവിശേഷതകൾ.✱

The general properties of bodies.

"ദൈവമേ നിന്റെ ക്രിയകൾ എത്ര
പെരുകുന്നു! എല്ലാറ്റെയും നീ ജ്ഞാ
നത്തിൽ തീൎത്തു ഭൂമി നിന്റെ സ
മ്പത്തിനാൽ പൂൎണ്ണം."

7. സാധാരണ വിശേഷതകൾ എന്നതു എന്തു?
എല്ലാ വസ്തുക്കൾക്കും ഉള്ള വിശേഷതകൾ.

I.

വിസ്തരണം (വലിമ) Extension.

8. വിസ്തരണമെന്നതു എന്തു?
ഓരോ പദാൎത്ഥം ഒരു സ്ഥലത്തെ നിറെക്കുന്നതു.

9. പദാൎത്ഥത്തിന്റെ പ്രമാണം, പെരുമ, രൂപം എന്നിവ എന്തു?
പ്രമാണം. നിറെക്കുന്ന സ്ഥലത്തിന്റെ വലിപ്പം.
പെരുമ. ഒരു സ്ഥലത്തെ നിറെക്കുന്ന പദാൎത്ഥത്തിൽ
അടങ്ങിയിരിക്കുന്ന അംശങ്ങളുടെ തുക.
രൂപം. പദാൎത്ഥത്തിന്റെ അതിരുകളുടെ മാതിരി.

10. ഒരു പദാൎത്ഥത്തിന്നു എത്ര വിതാനങ്ങളുണ്ടു?
നീളം, വീതി, ഉയരം എന്നീ മൂന്നു വിതാനങ്ങളത്രേ.

11. പദാൎത്ഥത്തെ അളവു ചെയ്യുന്നതെങ്ങിനേ?
നിശ്ചിക്കപ്പെട്ട വിതാനപ്രകാരം നീളം, വീതി, ഉയരം
എന്നിവയെ അളന്നു പെരുക്കുന്നതിനാലത്രേ. പണ്ടു അതാ
തു ജാതികൾ മനുഷ്യന്റെ അവയവങ്ങളുടെ (കാലും കൈയും)

✱ സൂചകം. കേരളോപകാരി 1876, 177-ാം ഭാഗത്തു നോക്കുക.

1✱

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/23&oldid=190502" എന്ന താളിൽനിന്ന് ശേഖരിച്ചത്