ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 214 —

ഈ കണ്ണാടികൾ കൂടാതേ വിളക്കിൻ രശ്മികൾ പല ദിക്കി
ലേക്കും പുറപ്പെട്ടു പോകുന്നതുകൊണ്ടു ഈ വിവിധസ്ഥല
ങ്ങൾക്കു വളരേ പ്രകാശം കിട്ടുകയില്ല. ഈ വളവുള്ള കണ്ണാ
ടികളോ ഉഷ്ണകേന്ദ്രത്തിൽ നില്ക്കുന്ന വെളിച്ചത്തിൽനിന്നു വരു
ന്ന എല്ലാ രശ്മികളെയും കണ്ണാടിയുടെ അച്ചിനോടു സമാന്ത
രരേഖയായി പ്രതിബിംബിക്കുന്നതു
കൊണ്ടു എല്ലാ രശ്മികളും ഒരൊറ്റ
ദിക്കിൽ ചെല്ലേണ്ടതിന്നുവിളക്കിനെ
ഉഷ്ണകേന്ദ്രത്തിൽ തന്നേ നിൎത്തുന്ന
തിനാൽ രശ്മികൾ ഒരു ദിക്കിലേക്കു
ചെന്നു നല്ലവണ്ണം പ്രകാശിക്കും.

374. അടികാണുന്ന പുഴകളിൽ ന
മുക്കു തോന്നുന്നതിനെക്കാൾ അധികം ആഴം
ഉണ്ടാകുന്നതു എന്തുകൊണ്ടു?

വെളിച്ചത്തിന്റെ രശ്മികൾ ഒ
രു വസ്തുവിൽനിന്നു പുറപ്പെട്ടിട്ടു
വേറേ തൂൎമ്മ (ഇടതൂൎച്ച)യെ കാണി
ക്കുന്ന ഒരു വസ്തുവിൽ പ്രവേശിക്കു
ന്ന സമയത്തിൽ വഴിയിൽനിന്നു അ
ല്പം തെറ്റി വേറേ ഒരു സ്ഥലത്തിൽ
നിന്നു വന്നപ്രകാരം നമ്മുടെ ക
ണ്ണിൽ എത്തും. എന്നാൽ രശ്മികൾ
വരുന്ന വഴിയിൽ മാത്രം അവയെ
വിട്ടയച്ച വസ്തുവിനെ തിരയുവാൻ നമ്മുടെ കണ്ണിന്നു ശീലം
വന്നതുകൊണ്ടു പുഴയുടെ അടി അല്പം ഉയൎന്നിരിക്കുന്ന പ്ര
കാരം നമുക്കു തോന്നുന്നു. ഇങ്ങിനേ തന്നേ ഒരു തംബ്ലേറിൽ
ഒരു നാണ്യം വെച്ചിട്ടു വെള്ളം പകരുമ്പോൾ നാണ്യം കയ
റിപ്പോകുന്നു എന്നു തോന്നുന്നില്ലേ!

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/234&oldid=190942" എന്ന താളിൽനിന്ന് ശേഖരിച്ചത്