ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 217 —

ല്ലോ. ഒടുക്കം കണ്ണോ കിരണം കണ്ണിൽ എത്തിയ ദിക്കിൽ
സൂൎയ്യനെ അന്വേഷിക്കുന്നതിനാൽ അധികം ഉയൎന്ന സ്ഥല
ത്തിൽ അതിനെ കണ്ടെത്തും.

277. വെയിലിനാൽ വളരേ ചൂടുപിടിച്ച മേല്പുരയിൽ നോക്കുമ്പോൾ
അതിന്റെ പിമ്പിലുള്ള വസ്തുക്കൽ തുളുമ്പുന്ന പ്രകാരം തോന്നുന്നതു എന്തു
കൊണ്ടു?

പുരയിലുള്ള അത്യന്ത ഉഷ്ണത്താൽ അതിന്മീതേയുള്ള വാ
യു പലവിധമായ തൂൎമ്മ കാണിക്കുന്നതുകൊണ്ടു ചലിക്കും.
അതിന്നിമിത്തം ഈ ഇളകുന്ന ആകാശത്തിലൂടേ ചെല്ലു
ന്ന വെളിച്ചത്തിന്റെ കിരണങ്ങൾ അധികമോ കുറച്ചോ
പൊട്ടുന്നതിനാൽ എപ്പോഴും മാറുന്ന ദിക്കിൽ കണ്ണിൽ എത്തു
ന്നതുകൊണ്ടു വസ്തു താൻ തന്നേ എപ്പോഴും സ്ഥലത്തെ മാ
റ്റി വിറെക്കുന്നു എന്നു നമുക്കു തോന്നും.

378. ഗ്രഹങ്ങൾ യാതൊരു ഇളക്കവും കൂടാതേ മിനുതെന്നങ്കിലും മറ്റുള്ള
നക്ഷത്രങ്ങൾ തിളങ്ങി വിളങ്ങുന്നതു എന്തുകൊണ്ടു?

ഗ്രഹിപ്പാൻ കഴിയാത്ത ദൂരത്തിലിരിക്കുന്ന നക്ഷത്രങ്ങളുടെ
വിട്ടം നമുക്കു എത്രയോ ചെറുതായി തോന്നുന്നു. അവിടേ
നിന്നു കിരണങ്ങൾ എപ്പോഴും പലവിധമായ ഇടതൂൎച്ചയെ കാ
ട്ടുന്ന ആകാശത്തിലൂടേ ചെല്ലമളവിൽ അല്പം മാത്രം പൊ
ട്ടുന്നെങ്കിൽ നക്ഷത്രം താൻ തന്നേ സ്ഥലത്തെ മാറ്റി എന്നു
തോന്നേണ്ടി വരും. ഗ്രഹങ്ങളുടെ വിട്ടമോ അവയുടെ രശ്മി
പൊട്ടലിനെക്കാൾ വലുതാകുന്നതുകൊണ്ടു പ്രകാശം എപ്പോ
ഴും സ്വസ്ഥതയും തെളിവുമുള്ളതായിരിക്കും.

379. നാം ഒരു കിളിവാതിലിൻ കണ്ണാടിയൂടേ നോക്കുമ്പോൾ വെളിച്ച
ത്തിന്റെ രശ്മികൾ പൊട്ടാതേ എല്ലാ വസ്തുക്കളും ശരിയായി കാണുന്നതു എന്തു
കൊണ്ടു? (No. 89)

കിരണങ്ങൾ കണ്ണാടിയിൽ പ്രവേശിക്കുന്ന സമയം അ
ല്പം പൊട്ടുന്നെങ്കിലും (B C) വേറേ ഭാഗത്തിൽനിന്നു പുറ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/237&oldid=190946" എന്ന താളിൽനിന്ന് ശേഖരിച്ചത്