ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 219 —

പുറപ്പെടുന്ന കിരണവും സമാന്തരരേഖകളായി ചെല്ലാം
(379). രശ്മി പ്രിസ്മയിലൂടേ കടന്നുപോകുന്നെങ്കിലോ രണ്ടു
ഭാഗങ്ങൾ ഒരു കോണിന്റെ രണ്ടു ഭുജങ്ങളായി നില്ക്കുന്നതു
കൊണ്ടു പ്രവേശിക്കുന്ന കിരണത്തിന്റെ ദിക്കു വേറേ, പുറപ്പെ
ടുന്ന രശ്മിയുടെ ദിക്കു വേറേ ആയിരിക്കും. ചിത്രത്തിൽ നാം
കാണുന്നപ്രകാരം മുക്കോണിന്റെ ഉച്ചാഗ്രം താഴോട്ടു നോക്കു
മ്പോൾ 376-ാം ചോദ്രത്തിൽ നാം നിശ്ചയിച്ച സൂത്രപ്രകാരം
രശ്മി പ്രിസ്മയിൽ പ്രവേശിക്കയും പുറപ്പെടുകയും ചെയ്യുന്ന സ
മയത്തിൽ പ്രിസ്മയുടെ തടിച്ചഭാഗത്തേക്കു തെറ്റിപ്പോയ ശേ
ഷം കണ്ണു പുറപ്പെടുന്ന രശ്മിയുടെ ദിക്കിൽ ഈ കിരണത്തെ അ
യച്ച വസ്തുവിനെ അന്വേഷിക്കുമ്പോൾ അതു വളരേ ഉയര
ത്തിൽ കിടക്കുന്ന വസ്തു എന്നു തോന്നും. എന്നാൽ മുക്കോണി
ന്റെ ഉച്ചാഗ്രം മേലോട്ടു നോക്കിയാൽ മേല്പറഞ്ഞ സൂത്രപ്രകാ
രം രശ്മി വീണ്ടും രണ്ടു പ്രാവശ്യം പ്രിസ്മയുടെ തടിച്ചഭാഗത്തേ
ക്കു തെറ്റിപ്പോകുന്നതിനാൽ അതു കണ്ണിന്നു വളരേ താഴേ കിട
ക്കുന്ന വസ്തുവിൽ
നിന്നു വന്ന രശ്മി
എന്നു തോന്നും.

381. അണ്ഡാ
കൃതികളായിരിക്കുന്ന മു
തിരെക്കൊത്ത കണ്ണാടി
ച്ചില്ലുകളെ നമുക്കു തീ
ക്കണ്ണാടികളായി പ്ര
യോഗിപ്പാൻ കഴിയു
ന്നതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/239&oldid=190950" എന്ന താളിൽനിന്ന് ശേഖരിച്ചത്