ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 224 —

ത്രം ഉണ്ടാവാൻ പാടില്ല. കണ്ണു ഈ രശ്മികളെ അവ ചേരു
വോളം നീട്ടുന്നതിനാലേ വസ്തു നില്ക്കുന്ന ഭാഗത്തിൽ അതിനെ
ക്കാൾ വലിയ ചിത്രം ഉളവായി വരൂ. എങ്കിലും ഈ ചിത്രം
ആദൎശത്തിന്റെ എല്ലാ ചിത്രങ്ങളെപ്പോലേ നോക്കുന്നവ
ന്റെ കാഴ്ചയിൽ ഇരിക്കേ ഉള്ളൂ.

383. ഉൾവളവുള്ള കണ്ണാടിച്ചില്ലിലൂടേ () നോക്കുമ്പോൾ എല്ലാ വസ്തു
ക്കളും ചുരുങ്ങി അടുത്തിരിക്കുന്ന ചിത്രങ്ങൾ കാണുന്നതു എന്തുകൊണ്ടു?

മേല്പറഞ്ഞ തീക്കണ്ണാടി ഒരു വസ്തുവിൽനിന്നു പുറപ്പെടു
ന്ന എല്ലാ രശ്മികളെ സംഗ്രഹിക്കുന്ന പ്രകാരം ഈ ഉൾവള
വുള്ള കണ്ണാടി എല്ലാ കിരണങ്ങളെയും ചിതറിപ്പിക്കുന്നു. ര
ശ്മികൾ ഈ വക കണ്ണാടിയിൽ കടന്നു പൊട്ടിപ്പോയ ശേഷം
സമാന്തരരേഖകളായോ ഒരിക്കലും ചേരാത്ത രേഖകളായോ
പുറപ്പെട്ടു വരുന്നതുകൊണ്ടു ഒരു ഉണ്മയായ ചിത്രം ഉളവാകു
വാൻ പാടില്ലല്ലോ! അതിന്നു പകരം വീണ്ടും കണ്ണു ഈ ചി
തറിപ്പോകുന്ന രശ്മികളെ അവ ചേരുംവരേ പിന്നോട്ടു നീട്ടു
ന്നതിനാൽ വസ്തുവിന്റെ മുമ്പിൽ കാഴ്ചെക്കായി ഒരു ചെറിയ
ചിത്രം ഉത്ഭവിക്കും.

384. വൎണ്ണിക്ക എന്ന വിദ്യയെ അഭ്യസിപ്പിക്കുന്ന ആളുകൾ കാൎമ്മുറി (Ca
mera, obscura) എന്ന യന്ത്രം പ്രയോഗിക്കുന്നതു എന്തുകൊണ്ടു? (83-ാം ചിത്രം.)

നാം ഈ ചിത്രത്തിൽ കാണുന്ന പ്രകാരം ഈ കാൎമ്മുറി
ഒരു ചെറിയ പെട്ടിയത്രേ. അതിന്റെ മുമ്പിലുള്ള കുഴലിൽ
നാം ഒരു ചെറിയ തീക്കണ്ണാടി കാണുന്നു. പെട്ടിയുടെ അക
ത്തോ അതിന്റെ അടിയോടു 45° വീതിയുള്ള കോണിന്റെ
ഭുജങ്ങളായി വിചാരിക്കുന്ന ഒരു ആദൎശം നില്ക്കുന്നു. മേല്ഭാഗ
ത്തു അല്പം പ്രകാശിക്കുന്ന ഒരു കണ്ണാടിയും അതിൻ മീതേ
തുറപ്പാനും അടെപ്പാനും തക്കതായ വാതിലും ഉണ്ടു. തീക്ക
ണ്ണാടിയിലൂടേ പ്രവേശിക്കുന്ന രശ്മികളാൽ ദൎപ്പണത്തിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/244&oldid=190958" എന്ന താളിൽനിന്ന് ശേഖരിച്ചത്