ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 239 —

മറ്റേതോ വളരേ ഈൎമ്മം അടങ്ങിയിരിക്കുന്ന വിശേഷമായ
മാതിരി (crown-glass).* ഈ രണ്ടു മാതിരികൊണ്ടുള്ള രണ്ടു ക
ണ്ണാടി ഉണ്ടാക്കി ഇവയെ തമ്മിൽ ചേൎക്കുന്നതിനാൽ ചീന
ക്കുഴലിന്റെ അണ്ഡാകൃതിയായ കണ്ണാടിച്ചില്ലു ഉളവാകും.
സാധാരണമായ കണ്ണാടികൊണ്ടുള്ള പ്രീസ്മ വേറേ കണ്ണാടി
കളെക്കാൾ രശ്മികളെ അല്പം അധികം പൊട്ടിക്കുന്നതല്ലാതേ
നിറങ്ങളെ അധികമായി ചിതറിക്കുന്നതുകൊണ്ടു നിറങ്ങളുടെ
ചിത്രത്തിന്നു അധികം നീളം ഉണ്ടാകും. അങ്ങിനേയുള്ള
രണ്ടു പ്രീസ്മ രശ്മികളെ പൊട്ടിക്കുന്ന അവയുടെ കോണുകൾ
രണ്ടു ദിക്കിൽ നോക്കുവാൻ തക്കവണ്ണം തമ്മിൽ ചേൎക്കുമ്പോൾ
ഇതിലൂടേ കടക്കുന്ന ഒരു രശ്മി അതിന്റെ വെളിച്ചത്തിന്റെ
യും ചായത്തിന്റെയും രണ്ടു വിരോധമായ പൊട്ടൽ അനു
ഭവിക്കേണം. എങ്കിലും വിശേഷമായ കണ്ണാടികൊണ്ടുള്ള
പ്രീസ്മയുടെ കോണിന്നു തക്കതായ വീതി വരുത്തുന്നതിനാൽ
രണ്ടു കണ്ണാടി നിറങ്ങളെ ചിതറിക്കുന്നതു തമ്മിൽ നിഷ്ഫലമാ
ക്കുന്നെങ്കിലും വെളിച്ചത്തിന്റെ പൊട്ടലിൽനിന്നു വിശേഷ
മായ കണ്ണാടി ഇപ്പോൾ അധികരിക്കുന്നതുകൊണ്ടു ഒരംശം
ശേഷിക്കും. ഈ വക കണ്ണാടികൾ രശ്മികളെ അല്പം മാത്രം
പൊട്ടിക്കുന്നെങ്കിലും നിറങ്ങളുടെ കാഴ്ച വസ്തുക്കളെ കാണുന്ന
തിൽ തടസ്ഥം വരുത്തുകയില്ല താനും. അങ്ങിനേ തന്നേ ചീ
നക്കുഴലുകൾക്കു പറ്റുന്ന അണ്ഡാകൃതിയായ കണ്ണാടി കിട്ടേ
ണ്ടതിന്നു ഈ രണ്ടു വിധമായ കണ്ണാടികൊണ്ടുള്ള ഉൾവള
വുള്ള (concave) കണ്ണാടിച്ചില്ലിനെയും മുതിരപ്പുറമായ (convex)
ചില്ലിനെയും തമ്മിൽ ചേൎക്കുന്നതു ആവശ്യം. ഭൂതക്കണ്ണാടി
കൾക്കായും ചീനക്കുഴലുകൾ്ക്കായും ഈ എത്രയും ഉപകാര
മായ ചായമില്ലാത്ത കണ്ണാടി ഉണ്ടാക്കേണ്ടതിന്നു ദൊല്ലൊന്ത്

*കേരളോപകാരി, 1876, 33-ാം ഭാഗത്തിൽ നോക്കുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/259&oldid=190985" എന്ന താളിൽനിന്ന് ശേഖരിച്ചത്