ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 242 —

നിറവും ഭേദിക്കും. അതു കൂടാതേ, ഈ ചുവന്ന രശ്മികൾ ഒ
ക്കയും കാണ്മാൻ തക്കവണ്ണം നോക്കുന്നവന്റെ കണ്ണിലേക്കു
ചെല്ലേണം. ഈ രണ്ടിന്നു നിവൃത്തിവരേണ്ടതിന്നു ഈ തുള്ളി
കൾ ഒരു വട്ടത്തിൽ നില്ക്കേണ്ടതു ആവശ്യം. ഇവ്വണ്ണം ആ
കാശമില്ലിനെ നോക്കുന്ന കാണികളിൽ ഓരോരുവൻ തന്റെ
സ്വന്തവാനവില്ലിനെ കാണുകേയുള്ളൂ. സൂൎയ്യനിൽനിന്നു കാ
ണിയുടെ കണ്ണിലൂടേ ഒരു രേഖയെ വരെച്ചാൽ ഈ രേഖ
ആകാശവില്ലു എന്ന വൃത്തക്കള്ളിയാകുന്ന വൃത്തത്തിന്റെ കേ
ന്ദ്രത്തിൽ എത്തും. അതിൻ നിമിത്തം സൂൎയ്യന്റെ സ്ഥിതി
പ്രകാരം ആകാശവില്ലിന്റെ വലിപ്പം മാറും. സൂൎയ്യോദയ
ത്തിലും വാനവില്ലു ഒരു അൎദ്ധവൃത്തത്തോടു സമമായിരുന്ന
ശേഷം സൂൎയ്യൻ ഉദിക്കുന്നേടത്തോളം ആകാശവില്ലു കുറഞ്ഞു
ഉച്ചെക്കു ഒന്നും കാണ്മാൻ കഴികയില്ല. ഉച്ച തിരിഞ്ഞ ശേ
ഷമോ മഴവില്ലു സൂൎയ്യാസ്തമാനത്തിൽ വീണ്ടും ഒരു അൎദ്ധവൃത്ത
മായി ചമയും വരേ അതിന്റെ വലിപ്പം അസ്തമിക്കുന്നേട
ത്തോളം വൎദ്ധിക്കും താനും.

401. പ്രധാനവാനവില്ലു അല്ലാതേ നിറങ്ങളെ ഇത്ര സ്പഷ്ടമായി കാണി
ക്കാത്ത വേറൊന്നിനെ നാം കാണുന്നതു എന്തുകൊണ്ടു?

ഉയൎന്ന തുള്ളികളിൽ സൂൎയ്യന്റെ രശ്മികൾ ചിലപ്പോൾ
രണ്ടു വട്ടം പൊട്ടി രണ്ടു പ്രാവശ്യം പ്രതിബിംബിക്കും. സാ
ധാരണമായ ആകാശവില്ലിൽ മീതേയുള്ള തുള്ളികൾ അവ
യുടെ താഴേയുള്ള ചുവന്ന രശ്മികളെ മാത്രം വിട്ടയക്കുന്നതി
നാൽ ഈ വില്ലിൻ മീതേ ചുവന്ന നിറം കാണും. നമ്മുടെ ര
ണ്ടാം വില്ലിലോ പിൻഭാഗം സൂൎയ്യരശ്മിയെ രണ്ടു വട്ടം പ്രതി
ബിംബിച്ചശേഷം തുള്ളിയുടെ മേൽഭാഗത്തു ഇരിക്കുന്ന രശ്മി
മാത്രം നമ്മുടെ കണ്ണിൽ എത്താം; അതിന്നു ചുവപ്പും നീല
വും കലൎന്ന നിറം ഉണ്ടാക കൊണ്ടു രണ്ടാം ആകാശവില്ലു

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/262&oldid=190988" എന്ന താളിൽനിന്ന് ശേഖരിച്ചത്