ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 250 —

413. ഒരു അയസ്കാന്തത്തെ രണ്ടംശങ്ങളാക്കി പൊട്ടിച്ചാൽ ഓരോ അം
ശം വിണ്ടും ഒരു അയസ്കാന്തമായി ചമയുന്നതു എന്തുകൊണ്ടു?

ഇരിമ്പിൽ അയസ്കാന്തത്തിന്റെ രണ്ടു വിധമായ ബല
ങ്ങൾ അടങ്ങിയിരിക്കുന്നെങ്കിലും ഇവയിൽനിന്നു ഇടഭാഗത്തും
മറ്റൊന്നു വലഭാഗത്തും വ്യാപിക്കുന്നു എന്നല്ലല്ലോ; അയ
സ്കാന്തത്തിന്റെ എല്ലാ അണുക്കളിൽ ഈ രണ്ടു ബലങ്ങൾ
അടങ്ങി വ്യാപിക്കയും ഓരോ അംശത്തിൽ ഒരു ബലം ഉത്തര
ധ്രുവത്തേക്കും വേറേ ബലം ദക്ഷിണധ്രുവത്തേക്കും തിരിഞ്ഞു
കിടക്കുകയും ചെയ്യുന്നതത്രേ. രണ്ടറ്റങ്ങളുടെ നടുവിലുള്ള
അണുക്കൾ തമ്മിൽ തൊടുന്ന സമയത്തിൽ ഈ രണ്ടു ബല
ങ്ങൾ അന്യോന്യം പിടിച്ചു നിഷ്ഫലമാക്കുന്നെങ്കിലും തമ്മിൽ
വേർപിരിഞ്ഞ ഉടനേ പുതിയ രണ്ടു അറ്റങ്ങളിൽ രണ്ടു
ശക്തികൾക്കുള്ള വിരോധം കാണേ S—N S—N
ണ്ടിവരും. S ദക്ഷിണധ്രുവവും N ഉത്തരധ്രുവവും എന്നു വരി
കിൽ നടുവിൽ NS തമ്മിൽ തൊടുന്ന സമയത്തിൽ കെട്ടി നി
ഷ്ഫലമാക്കും. തമ്മിൽ വേർപിരിഞ്ഞ ശേഷമോ N ഉത്തരധ്രു
വ അയസ്കാന്തശക്തിയായും S എന്നതു ദക്ഷിണധ്രുവ ശക്തി
യായും വ്യാപരിക്കേണം.

314. ഉരുക്കു കൊണ്ടുള്ള കോൽ അയസ്കാന്തം കൊണ്ടു തേച്ചാൽ സ്ഥിര
മായ ഒരു അയസ്കാന്തം ആയി തീരുന്നെങ്കിലും സാധാരണമായ ഇരിമ്പിന്നു
കിട്ടിയ അയസ്കാന്തശക്തി വീണ്ടും വേഗം പോയ്പോകുന്നതു എന്തുകൊണ്ടു?

ഉരുക്കു രണ്ടു വിധമായ അയസ്കാന്തശക്തികളെ തമ്മിൽ
വേർതിരിക്കുന്നതിനെ വളരേ വിരോധിക്കുന്നതല്ലാതേ വേർ
പിരിഞ്ഞ ശേഷം അവ വീണ്ടും ചേരുന്നതിലും സമ്മതിക്ക
യില്ല. ഉരുക്കിനെ അയസ്കാന്തമാക്കുവാൻ ബഹുപ്രയാസം
തന്നേ. അയസ്കാന്തം ഇതിനെ തൊടുന്ന സ്ഥലങ്ങളിൽ മാ
ത്രം ആ വേൎപാടു സാധിക്കുന്നതുകൊണ്ടു ഉരുക്കു ഒരു അയ
സ്താന്തമായി തീരേണ്ടതിന്നു അതിന്റെ എല്ലാ സ്ഥലങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/270&oldid=191001" എന്ന താളിൽനിന്ന് ശേഖരിച്ചത്