ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 254 —

ദ്യുച്ഛക്തി ഉഷ്ണത്തെ പോലേ ഉത്ഭവിക്കുന്നതല്ലാതേ ശബ്ദം,
ഉഷ്ണും, വെളിച്ചം എന്നിവറ്റേ പോലേ വിദ്യുച്ഛക്തിയെയും ന
ടത്തി വേറേ വസ്തുക്കൾക്കു കൊടുപ്പാനും കഴിയും. എന്നിട്ടും
അതു മേല്പറഞ്ഞ അവസ്ഥകളെ പോലേ നടുവിലുള്ള വായു
ആകട്ടേ സൂക്ഷ്മവായു ആകട്ടേ തുളുമ്പുന്നതിനാലല്ല അയ
സ്കാന്തശക്തി ഇരിമ്പിൽ അടങ്ങിയിരിക്കുന്ന പ്രകാരം വിദ്യു
ച്ഛക്തിയും എല്ലാ വസ്തുക്കളിലും അടങ്ങി വ്യാപരിക്കുന്ന ഒരു
ശക്തിയാകുന്നു. ഈ ശക്തിയെ തൊട്ടുണൎത്തുവാൻ മാത്രം
ആവശ്യം; എന്നിട്ടും വസ്തുക്കളിൽ ചില ഭേദങ്ങൾ ഉണ്ടു.
ചില വസ്തുക്കളെ വിദ്യുച്ഛക്തി കാണിക്കുന്ന ഒരു പദാൎത്ഥത്തെ
കൊണ്ടു തൊടുന്നെങ്കിൽ തൊട്ടസ്ഥലം മാത്രം വീണ്ടും വിദ്യു
ച്ഛക്തിയെ കാണിക്കും. വേറേ വസ്തുക്കളെ തൊട്ട ശേഷമോ
വിദ്യുച്ഛക്തി പെട്ടന്നു മേൽഭാഗം മുഴുവൻ വ്യാപിച്ചിട്ടു ഓരോ
സ്ഥലം ഈ ശക്തിയെ കാട്ടും. അങ്ങിനേ നാം വിദ്യുച്ഛക്തിയുടെ
സന്നേതൃക്കളും ദുൎന്നേതൃക്കളും (good and bad conductors) തമ്മിൽ
വേർ തിരിക്കുന്നു. പട്ടു, കണ്ണാടി, ശിലാജതു എന്നീ വസ്തുക്കൾ
വിദ്യുച്ഛക്തിയെ ഏകദേശം നടത്താതേ ഇരിക്കയും ശേഷമു
ള്ള എല്ലാ ലോഹങ്ങളും അതു വിശേഷമായി കൈക്കൊണ്ടു
നടത്തുകയും ചെയ്യുന്നു. ഉരസുന്നതിനാൽ എല്ലാ വസ്തുക്കൾ
ക്കും ഒരു മാതിരി വിദ്യുച്ഛക്തി കിട്ടും എന്നല്ല, നാം രണ്ടു മാതി
രി അയസ്കാന്തത്തെ ചൊല്ലി കേട്ടപ്രകാരം രണ്ടു വിധമായ
വിദ്യുച്ഛക്തി ഉണ്ടു എന്നറിയേണം. മജ്ജകൊണ്ടുള്ള രണ്ടു
ചെറിയ ഉണ്ട ഉണ്ടാക്കി പട്ടനൂൻ കൊണ്ടു തൂക്കിയ ശേഷം
ഉരസൽകൊണ്ടു വിദ്യുച്ഛക്തി കാണിക്കുന്ന കണ്ണാടിയുടെ കോ
ൽകൊണ്ടു തൊടുന്നെങ്കിൽ ശക്തി ഈ ഉണ്ടകളിൽ വ്യാപിച്ചു
അവയെ തമ്മിൽ തമ്മിൽ അകറ്റി വികൎഷിക്കും. പിന്നേ
വേറേ രണ്ടു മജ്ജയുണ്ടകളെ ഉരസപ്പെട്ട അരക്കിൻ കോൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/274&oldid=191007" എന്ന താളിൽനിന്ന് ശേഖരിച്ചത്