ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 8 —

മരം അശേഷം ഉണങ്ങിയിരിക്കുന്ന സമയത്തിൽ ആ ര
ന്ധ്രങ്ങൾ കുറഞ്ഞു തമ്മിൽ അടുത്തുവരുന്നതിനാൽ മരം ചു
രുങ്ങിപ്പോകുന്നു. മഴപെയ്തു വായു നനവു കൊണ്ടു നിറഞ്ഞി
രിക്കുന്നതിനാലോ ആ സുഷിരങ്ങളിൽ വെള്ളം അകപ്പെട്ടു
മരം വിരിയുന്നതുകൊണ്ടോ പെട്ടികളും വാതിലുകളും അടെ
പ്പാൻ പ്രയാസമായി തീരും.

24. നാം കടുത്തയെ വേറേ വസ്ത്രങ്ങളെക്കൊണ്ടു മൂടിട്ടും അഴക്കായിപ്പോ
കുന്നതു എന്തുകൊണ്ടു?

ശരീരത്തിന്നു സുഷിരങ്ങൾ ഉള്ളതുകൊണ്ടു ശരീരത്തിൽ
നിന്നു വിയൎപ്പും പുറത്തുനിന്നു മേല്വസ്ത്രത്തിൽക്കൂടി പൊടി മു
തലായവയും ചേരുന്നതിനാൽ ഒടുക്കം ചേറാകുന്നു. അങ്ങി
നേയുള്ള സുഷിരങ്ങൾ വളരേ ഉണ്ടു. കൈയുടെ ഉള്ളിൽ
400 ദ്വാരങ്ങളും മനുഷ്യന്റെ തോലിൽ 2,38,100 ഇൽ ചില്വാനം
ദ്വാരങ്ങളും ഉണ്ടെന്നു കേൾക്കുന്നു.

25. നാം രസം തോൽകൊണ്ടുള്ള ഒരു സഞ്ചിയിൽ പകൎന്നിട്ടു വേണ്ടുവോ
ളം ഞെക്കുന്നെങ്കിൽ രസം പുറത്തു പോകുന്നതു എന്തുകൊണ്ടു?

തോലിൽ അനേകം ചെറിയ രന്ധ്രങ്ങൾ ഉള്ളതുകൊണ്ടു
രസം ഇതിലൂടേ കടന്നുപോകും. ഇവ്വണ്ണം മരത്തിലൂടേയും
പൊൻ മുതലായ ലോഹങ്ങളിലൂടേയും ദ്രവങ്ങളെ അമൎത്തു
വാൻ കഴിയും. 1661-ാം കൊല്ലത്തിൽ പ്ലോരെൻ്സ് എന്ന പട്ട
ണത്തിൽ പൊൻകൊണ്ടുള്ള ഒരു ഉണ്ടയെ വെള്ളംകൊണ്ടു
നിറെച്ചു വളരേ അമൎത്തിയപ്പോൾ വെള്ളം ചെറിയ തുള്ളിക
ളായി പുറപ്പെട്ടുവന്നതുകൊണ്ടു പൊന്നിലും അങ്ങിനേയുള്ള
സുഷിരങ്ങൾ ഉണ്ടെന്നു കാണായ്വന്നു. കണ്ണാടിയിൽ മാത്രം
ഈ വക രന്ധ്രങ്ങൾ ഉള്ളപ്രകാരം സാക്ഷിപ്പെടുത്തുവാൻ സാ
ദ്ധ്യമായ്വന്നിട്ടില്ല.

26. ഒരു പീപ്പ വെയിലിൽ വെച്ചതിന്റെ ശേഷം വെള്ളം പകൎന്നാൽ
അതു ചോരുന്നതു എന്തുകൊണ്ടു?

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/28&oldid=190511" എന്ന താളിൽനിന്ന് ശേഖരിച്ചത്