ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 261 —

ണ്ടു മാതിരി തമ്മിൽ ചേരുവാൻ ആഗ്രഹിക്കുന്നതിനാലേ ഉ
ളവാകുന്നതു.

426. ഇരിട്ടിൽ അരക്കിനെ ഉരസിയ ശേഷം വിരലിന്റെ മുട്ടു അടുപ്പി
ച്ചാൽ അഗ്നികണം അരക്കിൽനിന്നു തുള്ളുന്നതു എന്തുകൊണ്ടു?

അരക്കിലുള്ള കന്മവിദ്യുച്ഛക്തിയും വിരലിന്റെ മുട്ടിൽ
അടുത്തുവന്ന കണ്ണാടിവിദ്യുച്ഛക്തിയും തമ്മിൽ ആകൎഷിച്ചു
ചേരേണ്ടതിന്നു ഒടുക്കം നടുവിലുള്ള വായുവിനെ ബലത്തോ
ടേ നീക്കി ആശ്ലേഷിക്കുന്ന സമയത്തു ഉഷ്ണവും വെളിച്ചവും
ജനിപ്പിക്കുന്നതിനാൽ ഒരു അഗ്നികണം കാണായ്വരും. ഇവ്വ
ണ്ണം ഈ അഗ്നികണം ചേൎച്ചയുടെ ലക്ഷണം തന്നേ. ആക
ൎഷിക്ക വികൎഷിക്ക എന്നിവ ചേൎച്ചെക്കായി ഒരു ചായ്പു കുറിക്കു
ന്നതത്രേ.

427. വിദ്യുച്ഛക്തി കാട്ടി (Electro-scope) എന്ന യന്ത്രത്താൽ ഇത്തിരി വി
ദ്യുച്ഛക്തി ഉണ്ടാകുന്ന പ്രകാരം നിശ്ചയിപ്പാൻ കഴിയുന്നതു എന്തുകൊണ്ടു?

ഒരു കമ്പിയുടെ ഒരു അറ്റത്തിൽ സ്വൎണ്ണപത്രത്തിന്റെ
രണ്ടു ചെറിയ കഷണങ്ങളെ പറ്റിച്ചാൽ ഈ യന്ത്രമായി തീ
ൎന്നു. വായു ഈ സ്വൎണ്ണക്കടലാസ്സിനെ ഇളക്കാതേ ഇരിക്കേണ്ട
തിന്നു ഒരു കുപ്പിയുടെ മൂടിയിൽക്കൂടി ഒരു ദ്വാരം തുളെച്ചു ക
മ്പി ഇതിൽ ഇടുന്നതിനാൽ സ്വൎണ്ണക്കടലാസ്സു കുപ്പിയുടെ അ
കത്തു ഇരിക്കും. കമ്പിയുടെ പുറമേയുള്ള അറ്റത്തെ എത്ര
യും അല്പമായ വിദ്യുച്ഛക്തി കാണിക്കുന്ന വസ്തുകൊണ്ടു തൊ
ട്ടാൽ ഇതിനോടു സമമായ കമ്പിയുടെ വിദ്യുച്ഛക്തി അകന്നു
സ്വൎണ്ണപത്രത്തിലേക്കു ഓടുന്നതിനാൽ ആ രണ്ടു പത്രഖ
ണ്ഡങ്ങളിലും സമമായ വിദ്യുച്ഛക്തി വ്യാപിക്കുന്നതുകൊണ്ടു
അവ തമ്മിൽ നിഷേധിച്ചു വേർപിരിഞ്ഞു നില്ക്കും. ഒരു വ
സ്തുവിൽ ഏതു മാതിരി വിദ്യുച്ഛക്തി ഉണ്ടു എന്നു കൂടേ നിശ്ച
യിക്കേണ്ടതിന്നു ഈ യന്ത്രം പ്രയോഗിക്കാം. ഒന്നാമതു നാം

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/281&oldid=191018" എന്ന താളിൽനിന്ന് ശേഖരിച്ചത്