ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 269 —

433. മിന്നൽ മിന്നുന്ന സമയത്തിൽ ഉയൎന്ന വൃക്ഷത്തിൻ ചുവട്ടിൽ നി
ല്ക്കുന്നതു അപായമുള്ള കാൎയ്യമാകുന്നതു എന്തുകൊണ്ടു?

ഒരു മിന്നൽക്കൊടി നാം ഇപ്പോൾ തന്നേ വിവരിച്ച വി
ദ്യുച്ഛക്തിയുടെ വലിയ അഗ്നികണം അത്രേ. വിദ്യുച്ഛക്തി വാ
യുവിലും വിശേഷാൽ വളരേ ക്ലേദം പിടിച്ച ആകാശത്തിലും
അകപ്പെടാം (432). രണ്ടു വിധമായ വിദ്യുച്ഛക്തി വഹിക്കുന്ന
രണ്ടു മേഘങ്ങൾ തമ്മിൽ അടുത്തു വരുമ്പോൾ വിദ്യുച്ഛക്തി
കൾ തമ്മിൽ അത്യന്തം ആകൎഷിക്കുന്നതുകൊണ്ടു അവ നടു
വിലുള്ള വായുവിനെ പിളൎപ്പിച്ചു തമ്മിൽ ചേരുന്നതിനാൽ
സാധാരണമായി മിന്നൽ ഉളവാകും. പിളൎന്നുപോയ ആകാ
ശം വീണ്ടും പെട്ടന്നു ചേരുന്നതുകൊണ്ടു ഇടിമുഴക്കം കേൾ്ക്കേ
ണ്ടി വരും. വെളിച്ചം ശബ്ദത്തെക്കാൾ വേഗം ഓടുന്നതുകൊ
ണ്ടു നാം ഒന്നാമതു മിന്നൽ കണ്ട ശേഷം മാത്രമേ ഇടിയൊലി
കേൾ്ക്കുന്നുള്ളൂ. എങ്കിലും രണ്ടു മേഘങ്ങളുടെ നടുവിൽ മാത്ര
മല്ല വിദ്യുച്ഛക്തി നിറഞ്ഞിരിക്കുന്ന മേഘം ഭൂമിയോടു അടുത്തു
വരുന്നതിനെക്കൊണ്ടും ഒരു മിന്നൽപ്പിണർ ഉളവാകാം. ഉയൎന്ന
വസ്തുക്കൾ മേഘങ്ങളോടു അധികം അടുത്തിരിക്കുന്നതുകൊണ്ടു
ഇവയിൽ വിശേഷാൽ ഈ ചേൎച്ച സംഭരിച്ചിട്ടു ഇടിവാൾ തട്ടി
എന്നു ആളുകൾ പറയും. അതു ഇടിയാൽ സംഭവിച്ചു എന്നു
വിചാരിക്കുന്നതും ഇടിമുഴക്കം കേട്ടിട്ടു ആളുകൾ പേടിക്കുന്നു എ
ന്നതും ഭോഷത്വം അത്രേ. ഇടി ഒരു ശബ്ദം മാത്രം ആകകൊ
ണ്ടു ഇതിനാൽ യാതൊരു ആപത്തും വരികയില്ല; മിന്നലോ അ
പായമുള്ള കാൎയ്യം അത്രേ.+ വിദ്യുച്ഛക്തികൊണ്ടു നിറഞ്ഞ മേ
ഘം ഭൂമിയോടു അടുക്കുമ്പോൾ ഇതിന്റെ വിദ്യുച്ഛക്തിയെ ആക
ൎഷിച്ചിട്ടു ഒരു വസ്തു വേണ്ടുവോളം സമീപിച്ചിരുന്നാൽ വായുവി
നെ പിളൎപ്പിച്ചു ഭയങ്കരമായ ബലത്തോടേ ആ വസ്തുവിലുള്ള വി
ദ്യുച്ഛക്തിയോടു ചേരും. വിശേഷിച്ചു ഈ ശക്തിയെ നല്ലവണ്ണം

"https://ml.wikisource.org/w/index.php?title=താൾ:CiXIV132a.pdf/289&oldid=191030" എന്ന താളിൽനിന്ന് ശേഖരിച്ചത്